ഐ എഫ് എഫ് കെ കൊച്ചി മേളയിൽ സലിം കുമാറിനെ തഴഞ്ഞതായി ആരോപണം

Salim Kumar രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നാളെ കൊച്ചിയിൽ നടക്കാനിരിക്കുന്ന ചടങ്ങുകളിൽ നിന്ന് പ്രമുഖ നടനും ദേശീയ അവാർഡ് ജേതാവുമായ സലിം കുമാറിനെ തഴഞ്ഞതായി ആരോപണം. ദേശീയ അവാർഡ് ജേതാക്കളാണ് ചടങ്ങിൽ തിരി തെളിയിക്കുകയെന്നും തന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സംഘാടകരെ വിളിച്ചു ചോദിച്ചപ്പോൾ പ്രായക്കൂടുതലാണ് പ്രശ്നം എന്ന മറുപടിയാണ് കിട്ടിയതെന്നും സലിം കുമാർ മാധ്യമങ്ങളോട് പറഞ്ഞു.Salim Kumar ചെറുപ്പക്കാർക്ക് അവസരം കൊടുക്കാനാണ് എന്നാണ് അവർ പറയുന്നത്. എന്നാൽ തന്നെ ഒഴിവാക്കിയത് അപമാനിക്കുന്നതിന് തുല്യമായാണ് കാണുന്നതെന്ന് നടൻ More
 

Salim Kumar

രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നാളെ കൊച്ചിയിൽ നടക്കാനിരിക്കുന്ന ചടങ്ങുകളിൽ നിന്ന് പ്രമുഖ നടനും ദേശീയ അവാർഡ് ജേതാവുമായ സലിം കുമാറിനെ തഴഞ്ഞതായി ആരോപണം. ദേശീയ അവാർഡ് ജേതാക്കളാണ് ചടങ്ങിൽ തിരി തെളിയിക്കുകയെന്നും തന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് സംഘാടകരെ വിളിച്ചു ചോദിച്ചപ്പോൾ പ്രായക്കൂടുതലാണ് പ്രശ്നം എന്ന മറുപടിയാണ് കിട്ടിയതെന്നും സലിം കുമാർ മാധ്യമങ്ങളോട് പറഞ്ഞു.Salim Kumar

ചെറുപ്പക്കാർക്ക് അവസരം കൊടുക്കാനാണ് എന്നാണ് അവർ പറയുന്നത്. എന്നാൽ തന്നെ ഒഴിവാക്കിയത് അപമാനിക്കുന്നതിന് തുല്യമായാണ് കാണുന്നതെന്ന് നടൻ പറഞ്ഞു. ചെറുപ്പക്കാർക്ക് അവസരമെന്ന് പറഞ്ഞത് രസകരമായി തോന്നി. ആഷിക്ക് അബുവും അമൽ നീരദും കോളെജിൽ തൻ്റെ ജൂനിയർമാരായിരുന്നു. തങ്ങൾ തമ്മിൽ വലിയ പ്രായ വ്യത്യാസമൊന്നും ഇല്ല. യുവാക്കൾക്കാണ് അവസരമെന്നത് ഒരു മുട്ടുന്യായമാണ്.

കലാകാരന്മാരോട് എന്തുമാവാം എന്നാണ് അവർ കരുതുന്നത്. അവാർഡുകൾ മേശപ്പുറത്ത് വെച്ചത് അതുകൊണ്ടാണ്. രാഷ്ട്രീയമാണ് ഇവിടെ വിഷയം.

എന്നാൽ സലിം കുമാറിനെ വിളിച്ചിട്ടുണ്ടാകും എന്നാണ് താൻ കരുതിയതെന്ന് വിവാദങ്ങളോട് പ്രതികരിച്ചു കൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു. വിശദാംശങ്ങൾ അറിയില്ല. അതേപ്പറ്റി തിരക്കും. ഉത്തരവാദിത്തപ്പെട്ടവരുമായി കൂടിയാലോചിക്കും. സലിം കുമാറിനെ ഒഴിവാക്കി കൊച്ചി മേള നടത്താനാവില്ലെന്നും കമൽ പറഞ്ഞു.