കോവിഡ് ബോധവത്കരണം: വീഡിയോയുമായി ഷാരുഖ് ഖാൻ
കോവിഡ് എന്ന മഹാമാരിയെ നേരിടാനുള്ള നെട്ടോട്ടത്തിലാണ് ലോകമെങ്ങും. ഇന്ത്യയിലും ജനങ്ങൾ മുഴുവൻ ഒരു പ്രാർത്ഥന പോലെ ഒരുമിച്ച് പരിശ്രമിക്കുകയാണ്.
കോവിഡ് 19 -നെ നേരിടാനും ഈ അവസ്ഥ മറികടക്കാനുമുള്ള ബോധവത്കരണ പരിപാടിയുമായി വിവിധ മേഖലയിലുള്ള പ്രമുഖർ രംഗത്ത് എത്തിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കഴിഞ്ഞ ദിവസം പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് ലഭിച്ച പിന്തുണ.
ഭാരത ജനത ഒരേ മനസോടെയാണ് ജനത കര്‍ഫ്യൂ ഏറ്റെടുത്തത്. ഇതിന്റെ ഭാഗമായി ബോളിവുഡിലെ കിംഗ് ഖാൻ ജനത കര്‍ഫ്യൂവിന് തന്റെ പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഒരു വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു .
അതിമനോഹരവും രസകരവുമായ വിഡിയോയാണ് ഷാരുഖ് ഖാൻ ജനങ്ങൾക്ക് വേണ്ടി പോസ്റ്റ് ചെയ്തിരിക്കുന്നത് .കോവിഡ് 19 നെ എങ്ങനെ നേരിടാമെന്നും അതിനെതിരെ എടുക്കേണ്ട മുൻകരുതലുകളും. വീട്ടിൽ തന്നെ ജനങ്ങൾ കഴിയേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം വിഡിയോയിൽ പറയുന്നു. അതിനോടൊപ്പം അദ്ദേഹം അഭിനയിച്ച വിവിധ സിനിമകളിലെ രംഗങ്ങൾ കോർത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിരിക്കുന്നത്. വ്യക്തി ശുചിത്വം, കൂട്ടം കൂടി നിൽക്കുന്നത് ഒഴുവാക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ വൈദ്യ പരിശോധനയ്ക്ക് പോകുക, അതിനൊപ്പം വെള്ളം വളരെ സൂക്ഷിച്ച് ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട് .ഇതിനോടകം തന്നെ താരത്തിന്റെ ഈ വീഡിയോ വൈറൽ ആയി കഴിഞ്ഞു.