ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം രജനികാന്തിന്

2020-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തമിഴ് സൂപ്പർ താരം രജനികാന്തിന്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നൽകിയ ആജീവനാന്ത സംഭാവനകൾ കണക്കിലെടുത്താണ് രജനികാന്തിന് ഫാൽക്കെ പുരസ്കാരം സമ്മാനിക്കുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ മഹാന്മാരായ അഭിനേതാക്കളിൽ ഒരാളാണ് രജനികാന്ത് എന്ന് ജാവദേക്കർ ട്വീറ്റ് ചെയ്തു. മഹാനായ നടനും നിർമാതാവും തിരക്കഥാകൃത്തുമെന്ന നിലയിൽ അദ്ദേഹം സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഗംഭീരമാണെന്ന് ട്വീറ്റിൽ പറയുന്നു. More
 

2020-ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം തമിഴ് സൂപ്പർ താരം രജനികാന്തിന്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നൽകിയ ആജീവനാന്ത സംഭാവനകൾ കണക്കിലെടുത്താണ് രജനികാന്തിന് ഫാൽക്കെ പുരസ്കാരം സമ്മാനിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ മഹാന്മാരായ അഭിനേതാക്കളിൽ ഒരാളാണ് രജനികാന്ത് എന്ന് ജാവദേക്കർ ട്വീറ്റ് ചെയ്തു. മഹാനായ നടനും നിർമാതാവും തിരക്കഥാകൃത്തുമെന്ന നിലയിൽ അദ്ദേഹം സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഗംഭീരമാണെന്ന് ട്വീറ്റിൽ പറയുന്നു.

ഗായിക ആശ ബോസ്ലെ, സംവിധായകനും നിർമാതാവുമായ സുബാഷ് ഗൈ, നടൻ മോഹൻലാൽ, സംഗീത സംവിധായകനും ഗായകനുമായ ശങ്കർ മഹാദേവൻ, ബിശ്വജിത്ത് ചാറ്റർജി എന്നിവർ ഉൾപ്പെട്ട ജൂറിയാണ് ഇത്തവണത്തെ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും മഹത്തായ സംഭാവനകൾ നൽകുന്ന അസാമാന്യ പ്രതിഭകൾക്കാണ് സിനിമാ രംഗത്തെ ഏറ്റവും വലിയ പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ നൽകുന്നത്. സ്വർണ കമലവും പത്ത് ലക്ഷം രൂപയുമാണ് ജേതാവിന് സമ്മാനിക്കുന്നത്.

1969-ലാണ് ഫാൽക്കെ പുരസ്കാരം നൽകിത്തുടങ്ങിയത്. ദേവികാ റാണിയാണ് ആദ്യ ജേതാവ്. പൃഥ്വിരാജ് കപൂർ, പങ്കജ് മല്ലിക്ക്, നൗഷാദ്, എൽ വി പ്രസാദ്, സത്യജിത് റേ, വി ശാന്താറാം, രാജ് കപൂർ, അശോക് കുമാർ, ലതാ മങ്കേഷ്കർ, അക്കിനേനി നാഗേശ്വര റാവു, ഭൂപൻ ഹസാരിക, ദിലീപ് കുമാർ, രാജ് കുമാർ, ശിവാജി ഗണേശൻ, ബി ആർ ചോപ്ര, ഋഷികേശ് മുഖർജി, ആശാ ബോസ്ലെ, യാഷ് ചോപ്ര, ദേവ് ആനന്ദ്, മൃണാൾ സെൻ , അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മന്നാഡെ, കെ ബാലചന്ദർ, സൗമിത്ര ചാറ്റർജി, ഗുൽസാർ, കെ വിശ്വനാഥ്, വിനോദ് ഖന്ന, അമിതാഭ് ബച്ചൻ തുടങ്ങി അമ്പതോളം പേരാണ് ഇതുവരെ പുരസ്കാരത്തിന് അർഹരായത്.