ഡിംപിൾ കപാഡിയയ്ക്ക് ക്രിസ്റ്റഫർ നോളൻ്റെ കത്ത്; അഭിമാനം പങ്കുവെച്ച് മരുമകൻ അക്ഷയ് കുമാർ ഇൻസ്റ്റഗ്രാമിൽ

Dimple Kapadia അമ്മായി അമ്മയെ ഓർത്ത് അഭിമാനം കൊള്ളുന്ന മരുമകൻ. അക്ഷരാർഥത്തിൽ അതാണ് അക്ഷയ് കുമാറിൻ്റെ ഇപ്പോഴത്തെ അവസ്ഥ. Dimple Kapadia ലോകപ്രശസ്ത ചലച്ചിത്രകാരനായ ക്രിസ്റ്റഫർ നോളൻ്റെ ബ്രഹ്മാണ്ഡ ചിത്രമായ ടെനറ്റിൽ അഭിനയിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷം ഡിംപിൾ കപാഡിയ പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ വിശേഷങ്ങളും പലതവണ അവർ പങ്കുവെച്ചിരുന്നു. ഇപ്പോൾ നോളനൊപ്പം നില്ക്കുന്ന ഡിംപിൾ കപാഡിയയുടെ ചിത്രവും നോളൻ അവർക്ക് എഴുതിയ കുറിപ്പും പങ്കുവെച്ചാണ് അക്ഷയ് തൻ്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. നോളൻ്റെ കത്ത് ഹൃദയസ്പർശിയാണെന്ന് അക്ഷയ് പറയുന്നു. “ഹിയർ More
 

Dimple Kapadia
അമ്മായി അമ്മയെ ഓർത്ത് അഭിമാനം കൊള്ളുന്ന മരുമകൻ. അക്ഷരാർഥത്തിൽ അതാണ് അക്ഷയ് കുമാറിൻ്റെ ഇപ്പോഴത്തെ അവസ്ഥ. Dimple Kapadia

ലോകപ്രശസ്ത ചലച്ചിത്രകാരനായ ക്രിസ്റ്റഫർ നോളൻ്റെ ബ്രഹ്മാണ്ഡ ചിത്രമായ ടെനറ്റിൽ അഭിനയിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷം ഡിംപിൾ കപാഡിയ പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ വിശേഷങ്ങളും പലതവണ അവർ പങ്കുവെച്ചിരുന്നു. ഇപ്പോൾ നോളനൊപ്പം നില്ക്കുന്ന ഡിംപിൾ കപാഡിയയുടെ ചിത്രവും നോളൻ അവർക്ക് എഴുതിയ കുറിപ്പും പങ്കുവെച്ചാണ് അക്ഷയ് തൻ്റെ സന്തോഷം പ്രകടിപ്പിക്കുന്നത്.

നോളൻ്റെ കത്ത് ഹൃദയസ്പർശിയാണെന്ന് അക്ഷയ് പറയുന്നു. “ഹിയർ ഈസ് മൈ പ്രൗഡ് സൺ ഇൻ ലാ മൊമൻ്റ് ” എന്ന് തുടങ്ങുന്ന കുറിപ്പിൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്തതിൻ്റെ തലേന്നാണ് നോളൻ്റെ സന്ദേശം ലഭിച്ചതെന്നും, ഡിംപിളിൻ്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഭയ ഭക്തി ബഹുമാനത്തോടെ അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിപ്പോയേനെ എന്നും അക്ഷയ് പറയുന്നു. ടെനറ്റിൽ ഡിംപിളിൻ്റെ മാജിക്കൽ പ്രകടനം കണ്ടുകൊണ്ടിരുന്നപ്പോൾ തനിക്ക് അഭിമാനം തോന്നിയതായും കുറിപ്പിലുണ്ട്. അഞ്ചരലക്ഷത്തിലേറെ ലൈക്കുകൾ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

”ഡിംപിൾ, എന്താണ് ഞാൻ പറയേണ്ടത് ? ” എന്ന വരികളോടെയാണ് നോളൻ്റെ കത്ത് തുടങ്ങുന്നത്. ഒപ്പം വർക്ക് ചെയ്യാനായതിൽ അതിയായ സന്തോഷമുണ്ടെന്നും തൻ്റെ കഥാപാത്രമായ പ്രിയയ്ക്ക് ജീവൻ നൽകുന്നതിൽ വിസ്മയകരമായ പ്രകടനമാണ് ഡിംപിൾ കാഴ്ചവെച്ചതെന്നും വലിയ കഴിവും കഠിനാധ്വാനവും അതിനു പിന്നിലുണ്ടെന്നും കത്തിൽ പറയുന്നുണ്ട്. ടെനറ്റിനായി തൻ്റെ പ്രതിഭ സംഭാവന ചെയ്തതിൽ ഡിംപിളിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടാണ് നോളൻ തൻ്റെ കത്ത് അവസാനിപ്പിക്കുന്നത്.

ഡിംപിൾ കപാഡിയയുടെയും രാജേഷ് ഖന്നയുടെയും മകളായ ട്വിങ്കിൾ ഖന്നയാണ് അക്ഷയ് കുമാറിൻ്റെ ജീവിത പങ്കാളി.