‘ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ’ കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

Film Festival ശ്രീകൃഷ്ണൻ കെ പി സംവിധാനം ചെയ്ത ‘ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ’ (ബിറ്റ് വീൻ വൺ ഷോർ ആൻ്റ് സെവറൽ അദേഴ്സ് ) കൊൽക്കത്ത ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ സിനിമ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. Film Festival പൗരാണികവും സാങ്കല്പികവുമായ ഭാഷകളിൽ നിന്നുള്ള ശബ്ദങ്ങളും ആദിമ പ്രോട്ടസോവൻ ജീവിതങ്ങളിലേക്കുള്ള പര്യവേക്ഷണവും പുതുമയാക്കുന്ന ദൃശ്യശ്രവ്യ നൂതനത്വമാണ് ചിത്രത്തിൻ്റെ പ്രത്യേകത. യാഥാർഥ്യത്തെ ഭാവനയിൽ നിന്ന് വേർതിരിക്കുന്ന അപകടകരമായ തീരദേശത്താണ് ഒരു വിഷ്വൽ കവിതയായി സിനിമ പിറവിയെടുക്കുന്നത്. കടലിൽ More
 

Film Festival
ശ്രീകൃഷ്ണൻ കെ പി സംവിധാനം ചെയ്ത ‘ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ’ (ബിറ്റ് വീൻ വൺ ഷോർ ആൻ്റ് സെവറൽ അദേഴ്സ് ) കൊൽക്കത്ത ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏഷ്യൻ സിനിമ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. Film Festival
പൗരാണികവും സാങ്കല്പികവുമായ ഭാഷകളിൽ നിന്നുള്ള ശബ്ദങ്ങളും ആദിമ പ്രോട്ടസോവൻ ജീവിതങ്ങളിലേക്കുള്ള പര്യവേക്ഷണവും പുതുമയാക്കുന്ന ദൃശ്യശ്രവ്യ നൂതനത്വമാണ് ചിത്രത്തിൻ്റെ പ്രത്യേകത. യാഥാർഥ്യത്തെ ഭാവനയിൽ നിന്ന് വേർതിരിക്കുന്ന അപകടകരമായ തീരദേശത്താണ് ഒരു വിഷ്വൽ കവിതയായി സിനിമ പിറവിയെടുക്കുന്നത്.

കടലിൽ ജീവിക്കുകയും ജലത്തിൽ ശ്വസിക്കുകയും ചെയ്യുന്ന ആളാണ് സൽമാൻ. അയാളുടെ ജീവിതത്തിലെ സാങ്കൽപികമോ ഭാവനാത്മകമോ ആയ സ്വാധീനമാണ് കയ്യവി. കടൽത്തീരത്തുനിന്ന് പവിഴങ്ങൾ ശേഖരിച്ച് മനോഹരമായ കലാസൃഷ്ടികളിലേക്ക് അവ നെയ്തെടുക്കുന്ന കയ്യവി അയാളുടെ ജീവിതത്തിന് കരുത്തുപകരുന്നു. ഭരണകൂടത്തിന്റെയും മതത്തിന്റെയും വിവിധ ഏജൻസികളുടെ നിരന്തരമായ നിരീക്ഷണം കാവ്യാത്മകമായ അവരുടെ ജീവിതത്തിൽ ഇടപെടുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.

ദേശീയതയും തദ്ദേശീയ ജനവിഭാഗങ്ങളുടെ സ്വർണ ഖനനവുമെല്ലാം പ്രമേയമാക്കിയ തമിഴ് ചിത്രംമറുപാതൈ, റഷ്യൻ എഴുത്തുകാരൻ മിഖായേൽ ബുൾഖാകോവിൻ്റെ ഹാർട്ട് ഓഫ് ഒ ഡോഗ് എന്ന നോവലിനെ ആധാരമാക്കി അതേപേരിൽ ചെയ്ത ചിത്രം
തുടങ്ങി മലയാളത്തിന് അപരിചിതമായ രീതിയിൽ ദൃശ്യഭാഷയിൽ പൊളിച്ചെഴുത്ത് നടത്തിയ ശ്രീകൃഷ്ണൻ കെ പി യുടെ മൂന്നാമത് ചിത്രമാണ് ‘ഒരു കരയ്ക്കും മറ്റനേകങ്ങൾക്കുമിടയിൽ’. സക്യദേബ് ചൗധരി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിങ്ങ് റുംജും ബാനർജിയാണ്. സംഗീതം കൗശൽ സാപ്രേ. മിഥുൻ മോഹനാണ് കലയും ഗ്രാഫിക്സും നിർവഹിക്കുന്നത്.