ആമസോണും നെറ്റ്ഫ്ലിക്സും വേണ്ട; സിനിമകളുടെ റിലീസ് തിയേറ്ററുകളില്‍ മതിയെന്ന് നിര്‍മ്മാതാക്കള്‍

സിനിമകള് ഓണ്ലൈനില് റിലീസ് ചെയ്യുന്നതില് താല്പര്യമില്ലെന്ന് മലയാള സിനിമ നിര്മ്മാതാക്കള്. കൊറോണയുടെ പശ്ചാത്തലത്തില് തിയേറ്ററുകള് പൂടിക്കിടക്കുന്ന സാഹചര്യത്തിലാണ് ചില നിര്മ്മാതാക്കള് തങ്ങളുടെ സിനിമകള് ഓണ്ലൈന് പ്ലാറ്റ്ഫോമുകളായ ആമസോണ്, നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. നടനും നിര്മാതാവുമായ വിജയ് ബാബു ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും ആമസോണ് പ്രൈമില് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ജ്യോതിക നായികയായ സൂര്യ നിര്മ്മിച്ച തമിഴ് ചിത്രം ‘പൊന്മകള് വന്താല്’ ആമസോണ് പ്രൈമില് റിലീസ് ചെയ്തിരുന്നു. തിയറ്റര് എന്ന് തുറക്കാമെന്നതിനെപ്പറ്റി More
 

സിനിമകള്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നതില്‍ താല്‍പര്യമില്ലെന്ന് മലയാള സിനിമ നിര്‍മ്മാതാക്കള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ പൂടിക്കിടക്കുന്ന സാഹചര്യത്തിലാണ് ചില നിര്‍മ്മാതാക്കള്‍ തങ്ങളുടെ സിനിമകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ ആമസോണ്‍, നെറ്റ്ഫ്ലിക്സ് വഴി റിലീസ് ചെയ്യുമെന്ന് അറിയിച്ചത്.

നടനും നിര്‍മാതാവുമായ വിജയ്‌ ബാബു ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ജ്യോതിക നായികയായ സൂര്യ നിര്‍മ്മിച്ച തമിഴ് ചിത്രം ‘പൊന്മകള്‍ വന്താല്‍’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തിരുന്നു. തിയറ്റര്‍ എന്ന് തുറക്കാമെന്നതിനെപ്പറ്റി ഒരു ധാരണയാവാത്ത സാഹചര്യത്തില്‍ നിലവില്‍ മലയാളത്തില്‍ തടസ്സപ്പെട്ടു കിടക്കുന്ന 66 സിനിമകളുടെ നിര്‍മ്മാതാക്കളോട് ഓടിടി പ്ലാറ്റ്ഫോം റിലീസിനെക്കുറിച്ച് അഭിപ്രായം അറിയിക്കനാവശ്യപ്പെട്ട് സംഘടന കത്തയച്ചിരുന്നു. എന്നാല്‍ തിയറ്റര്‍ റിലീസാണ് ആഗ്രഹിക്കുന്നതെന്ന് ഭൂരിഭാഗം നിര്‍മ്മാതാക്കളും മറുപടി നല്‍കിയത്.

ഓൺലൈൻ റിലീസ് സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ വിവിധ ചലച്ചിത്ര സംഘടനകൾ കഴിഞ്ഞയാഴ്ച ചേർന്നിരുന്നു യോഗത്തില്‍ ഓൺലൈൻ റിലീസ് പൂർണമായും തടസ്സപ്പെടുത്താൻ സാധിക്കില്ല എന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നത്. എന്നാൽ, സിനിമാ മേഖലയിലെ എല്ലാ സംഘടനകളുമായും ആലോചിക്കാതെ ഇക്കാര്യത്തിൽ ഏകപക്ഷീയ പ്രഖ്യാപനമുണ്ടാകരുതെന്നും യോഗം തീരുമാനിച്ചിരുന്നു. അത് കൊണ്ട് തന്നെ ഉടന്‍ എല്ലാവരെയും ചേര്‍ത്ത് വൈകാതെ യോഗം വിളിക്കും.