ഗ്രേസ് ആന്റണിയുടെ ഹൃസ്വചിത്രം ശ്രദ്ധ നേടുന്നു

Grace Antony കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ സിമിയെ നമ്മൾ മലയാളികൾക്ക് അങ്ങനെ പെട്ടന്ന് മറന്നു കളയാൻ സാധിക്കില്ല. കാരണം അത്ര തന്മയത്തത്തോടു കൂടിയാണ് ഗ്രേസ് ആന്റണി എന്ന നടി സിമിയെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സംവിധാനത്തിലും ഒരു കൈ നോക്കിയ ഗ്രേസിന്റെ ഹൃസ്വചിത്രം ഹിറ്റായിരിക്കുന്നു. ‘ക്നോളജ്’ എന്ന ഹ്രസ്വചിത്രത്തിന് ഗ്രേസ് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.Grace Antony അഞ്ചാം ക്ലാസില് പഠിക്കുന്ന കുട്ടി ഋതുമതിയകുന്നത് വളരെ രസകരമായ രീതിയില് എന്നാല് ശക്തമായ ഒരു സന്ദേശം നല്കുന്ന ഒരു ഹൃസ്വചിത്രമാണ് ‘ക്നോളജ്’. അഹിന More
 

Grace Antony

കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ സിമിയെ നമ്മൾ മലയാളികൾക്ക് അങ്ങനെ പെട്ടന്ന് മറന്നു കളയാൻ സാധിക്കില്ല. കാരണം അത്ര തന്മയത്തത്തോടു കൂടിയാണ് ഗ്രേസ് ആന്റണി എന്ന നടി സിമിയെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സംവിധാനത്തിലും ഒരു കൈ നോക്കിയ ഗ്രേസിന്‍റെ ഹൃസ്വചിത്രം ഹിറ്റായിരിക്കുന്നു. ‘ക്നോളജ്’ എന്ന ഹ്രസ്വചിത്രത്തിന് ഗ്രേസ് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.Grace Antony

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഋതുമതിയകുന്നത് വളരെ രസകരമായ രീതിയില്‍ എന്നാല്‍ ശക്തമായ ഒരു സന്ദേശം നല്‍കുന്ന ഒരു ഹൃസ്വചിത്രമാണ് ‘ക്നോളജ്’. അഹിന ആൻഡ്രൂസ്, അനാഹിറ മരിയ എന്നീ ബാലതരങ്ങളാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്. വളരെ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചിരിക്കുന്നത്. ഇവരെ കൂടാതെ ചിത്രത്തില്‍ ഗ്രേസ് ആന്റണിയും നിരഞ്ജന അനൂപും അഭിനയിച്ചിട്ടുണ്ട്.

ഗ്രേസും എബി ടോം സിറിയക്കും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം എബി തന്നെയാണ് ചെയ്തിരിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ മോളിവുഡിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരാണ് പുറത്തിറക്കിയിരുന്നു.