തെലുങ്ക് സൂപ്പര്‍താരം മഹേഷ്‌ ബാബുവിന്‍റെ മകനും അഭിനയത്തിലേക്കോ? മഹേഷ്‌ ബാബു തന്നെ ഉത്തരം പറയുന്നു

തന്റെ ആരാധകരുമായി ഇന്സ്റ്റഗ്രാം ലൈവ് ചാറ്റ് നടത്തിയ തെലുങ്ക് സൂപ്പര്താരം മഹേഷ് ബാബു തന്റെ മകന് ഗൌതം ഭാവിയില് സിനിമയില് നായകനാകുമായിരിക്കുമെന്നും കാലമാണ് എല്ലാം തീരുമാനിക്കുന്നതെന്നും പറഞ്ഞു. മകന് അഭിനയിക്കുമോ എന്ന ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് മഹേഷ് ബാബു ഇത് പറഞ്ഞത്. തന്റെ അടുത്ത ചിത്രം പരശുരാം സംവിധാനം ചെയ്യുന്ന ‘സര്ക്കാര് വാരി പാട്ട’ എന്ന ചിത്രമാണെന്ന് താരം പറഞ്ഞു. പൂര്ണമായും ഒരു എന്റര്ടൈനര് ആയിരിക്കും ചിത്രമെന്ന് താരം പറഞ്ഞു. എസ്.തമന് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. More
 

തന്‍റെ ആരാധകരുമായി ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റ് നടത്തിയ തെലുങ്ക് സൂപ്പര്‍താരം മഹേഷ്‌ ബാബു തന്‍റെ മകന്‍ ഗൌതം ഭാവിയില്‍ സിനിമയില്‍ നായകനാകുമായിരിക്കുമെന്നും കാലമാണ് എല്ലാം തീരുമാനിക്കുന്നതെന്നും പറഞ്ഞു. മകന്‍ അഭിനയിക്കുമോ എന്ന ആരാധകന്‍റെ ചോദ്യത്തിന് ഉത്തരമായാണ് മഹേഷ്‌ ബാബു ഇത് പറഞ്ഞത്.

തന്‍റെ അടുത്ത ചിത്രം പരശുരാം സംവിധാനം ചെയ്യുന്ന ‘സര്‍ക്കാര്‍ വാരി പാട്ട’ എന്ന ചിത്രമാണെന്ന് താരം പറഞ്ഞു. പൂര്‍ണമായും ഒരു എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രമെന്ന് താരം പറഞ്ഞു. എസ്.തമന്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എസ്.തമന്നുമായി മഹേഷ്‌ ബാബു ചിത്രം ചെയ്യുന്നത്.

എസ്.എസ്.രാജമൌലിയുമായി ഉടന്‍ തന്നെ ചിത്രം ചെയ്യുമെന്ന് മഹേഷ്‌ ബാബു പറഞ്ഞു. ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകന്‍ ആരാണെന്ന ചോദ്യത്തിന് പുരി ജഗന്നാഥ്‌ ആണെന്നാണ് താരം ഉത്തരം പറഞ്ഞത്. അടുത്ത് തന്നെ അദ്ദേഹത്തിന്റേതായ ഒരു തിരക്കഥ കേള്‍ക്കുമെന്നും മഹേഷ്‌ ബാബു പറഞ്ഞു.

മഹേഷ്‌ ബാബുവിന്‍റെ അവസാനമിറങ്ങിയ 3 ചിത്രങ്ങളും വന്‍വിജയമായിരുന്നു.