ജയറാം ചിത്രം പട്ടാഭിരാമന്‍: ഷൂട്ടിങ് അവസാന ഘട്ടത്തിൽ

തിരുവനന്തപുരം: ജയറാം നായകവേഷത്തില് എത്തുന്ന ഏറ്റവും പുതിയ ചിത്രം പട്ടാഭിരാമന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്. മിയ നായികയായി എത്തുന്ന ചിത്രം അച്ഛായന്സ്,ആടു പുലിയാട്ടം, ചാണക്യതന്ത്രം, തിങ്കള് മുതല് വെള്ളിവരെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കണ്ണന് താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്. തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംങ്ങ് പുരോഗമിക്കുന്നു. ക്ലൈമാക്സിലെത്തി നില്ക്കുന്ന ഈ ചിത്രത്തില് ജയറാം,മിയ ജോര്ജ്, പാര്വ്വതി നമ്പ്യാര്, ഷീലു ഏബ്രഹാം, മാധുരി, ഹരീഷ് കണാരന്, ബൈജു സന്തോഷ്, രമേശ് പിഷാരടി, ധര്മ്മജന് ബോല്ഗാട്ടി തുടങ്ങിയവര് അഭിനയിക്കുന്നു. More
 

തിരുവനന്തപുരം: ജയറാം നായകവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം പട്ടാഭിരാമന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക്.

മിയ നായികയായി എത്തുന്ന ചിത്രം അച്ഛായന്‍സ്,ആടു പുലിയാട്ടം, ചാണക്യതന്ത്രം, തിങ്കള്‍ മുതല്‍ വെള്ളിവരെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ കണ്ണന്‍ താമരക്കുളമാണ് സംവിധാനം ചെയ്യുന്നത്.

തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംങ്ങ് പുരോഗമിക്കുന്നു.



ക്ലൈമാക്‌സിലെത്തി നില്‍ക്കുന്ന ഈ ചിത്രത്തില്‍ ജയറാം,മിയ ജോര്‍ജ്, പാര്‍വ്വതി നമ്പ്യാര്‍, ഷീലു ഏബ്രഹാം, മാധുരി, ഹരീഷ് കണാരന്‍, ബൈജു സന്തോഷ്, രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോല്‍ഗാട്ടി തുടങ്ങിയവര്‍ അഭിനയിക്കുന്നു.