ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ ജീവിതം സിനിമയാകുന്നു, സംവിധാനം രാജസേനൻ

Jomon അഭയ കേസിലൂടെ സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ ജീവിതം സിനിമയാകുന്നു. രാജസേനനാണ് സംവിധാനം. ജോമോൻ തന്നെയാണ് ഫേസ് ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. Jomon മൂന്ന് പതിറ്റാണ്ടാണ് അഭയ കേസിനൊപ്പം നീതിക്കായി ജോമോൻ സഞ്ചരിച്ചത്. പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെടുന്നതു വരെ നീണ്ടു നിന്ന നിയമ പോരാട്ടം കേരളത്തിൻ്റെ ചരിത്രത്തിൽ സമാനതകൾ ഒട്ടുമില്ലാത്തതാണ്. പ്രതികൾ അപ്പീലുമായി മുന്നോട്ട് പോയാൽ ഇനിയും നിയമ പോരാട്ടത്തിന് ഇറങ്ങുമെന്ന് ജോമോൻ അഭിപ്രായപ്പെട്ടിരുന്നു. തൻ്റെ ജീവചരിത്രം ആസ്പദമാക്കിയാണ് More
 

Jomon
അഭയ കേസിലൂടെ സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ
പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ ജീവിതം സിനിമയാകുന്നു. രാജസേനനാണ് സംവിധാനം. ജോമോൻ തന്നെയാണ് ഫേസ് ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. Jomon

മൂന്ന് പതിറ്റാണ്ടാണ് അഭയ കേസിനൊപ്പം നീതിക്കായി ജോമോൻ സഞ്ചരിച്ചത്. പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിക്കപ്പെടുന്നതു വരെ നീണ്ടു നിന്ന നിയമ പോരാട്ടം കേരളത്തിൻ്റെ ചരിത്രത്തിൽ സമാനതകൾ ഒട്ടുമില്ലാത്തതാണ്. പ്രതികൾ അപ്പീലുമായി മുന്നോട്ട് പോയാൽ ഇനിയും നിയമ പോരാട്ടത്തിന് ഇറങ്ങുമെന്ന് ജോമോൻ അഭിപ്രായപ്പെട്ടിരുന്നു.

തൻ്റെ ജീവചരിത്രം ആസ്പദമാക്കിയാണ് സിനിമ നിർമിക്കുന്നത് എന്ന് ജോമോൻ്റെ പോസ്റ്റിൽ പറയുന്നു. അഭയ കേസിൽ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിൻ്റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം. നാല് മാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയിലാണ് ജോമോൻ രാജസേനനുമായി സമ്മത കരാർ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരിൽ തന്നെ സിനിമ നിർമിക്കുന്നത് ഇതാദ്യമായിട്ടാണെന്നും കുറിപ്പിലുണ്ട്. കരാർ കൈമാറുന്ന രാജസേനൻ്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.