കോൻ ബനേഗ ക്രോർപതി പുതിയ സീസണിന്റെ ആദ്യ കോടിപതി ഇതാ: വീഡിയോ

Kaun Banega Crorepati ക്വിസ് അധിഷ്ഠിത റിയാലിറ്റി ഷോയായ കോൻ ബനേഗ ക്രോർപതി 12 സീസണിന്റെ ആദ്യ കോടിപതിയായി നാസിയ നസിം എന്ന ജാർഖണ്ഡ് സ്വദേശിനി മാറി. നാളെ ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡിലായിരിക്കും നാസിയ കോടിപതിയാകുന്ന ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുക. Kaun Banega Crorepati ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ പൂർവ്വ വിദ്യാർത്ഥിയാണ് നാസിയ നസിം. ഇപ്പോൾ റോയൽ എൻഫീൽഡ് മോട്ടോർബൈക്ക് കമ്പനിയിൽ ഇന്റേണൽ കമ്മ്യൂണിക്കേഷൻസിന്റെ ഗ്രൂപ്പ് മാനേജരായി ഡൽഹിയിൽ പ്രവർത്തിക്കുകയാണ്. “ജീവിതത്തിൽ നിരവധി അപകടകരമായ More
 

Kaun Banega Crorepati
ക്വിസ് അധിഷ്ഠിത റിയാലിറ്റി ഷോയായ കോൻ ബനേഗ ക്രോർപതി 12 സീസണിന്റെ ആദ്യ കോടിപതിയായി നാസിയ നസിം എന്ന ജാർഖണ്ഡ് സ്വദേശിനി മാറി. നാളെ ടെലികാസ്റ്റ് ചെയ്യുന്ന എപ്പിസോഡിലായിരിക്കും നാസിയ കോടിപതിയാകുന്ന ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യുക. Kaun Banega Crorepati

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ പൂർവ്വ വിദ്യാർത്ഥിയാണ് നാസിയ നസിം. ഇപ്പോൾ റോയൽ എൻഫീൽഡ് മോട്ടോർബൈക്ക് കമ്പനിയിൽ ഇന്റേണൽ കമ്മ്യൂണിക്കേഷൻസിന്റെ ഗ്രൂപ്പ് മാനേജരായി ഡൽഹിയിൽ പ്രവർത്തിക്കുകയാണ്.

“ജീവിതത്തിൽ നിരവധി അപകടകരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഇവിടെയും അങ്ങനെ ഒരു തീരുമാനമെടുക്കാം'”, ഏഴു കോടി രൂപയുടെ ചോദ്യത്തിന് അമിതാഭ് ബച്ചനോട് നാസിയ പ്രതികരിച്ചു.

ജീവിതത്തിൽ ഇവിടെ വരെ എത്തുന്നതിനു അനന്തമായ പിന്തുണ നൽകിയതിന് നാസിയ തന്റെ ഭർത്താവിനും കുടുംബത്തിനും നന്ദി പറഞ്ഞു. പ്രത്യേകിച്ച് ഒരു കുട്ടി ജനിച്ചതിനുശേഷം സ്ത്രീകളെ ജോലി ചെയ്യാനോ വീടിന് പുറത്ത് കാലെടുത്തുവയ്ക്കാനോ സമ്മതിക്കാത്ത കാലത്ത് തന്നെ ജോലിക്ക് പോകുവാൻ അനുവദിച്ച കുടുംബത്തിന് പ്രത്യേകം നന്ദി പറഞ്ഞു.ആതിഥേയനായ അമിതാഭ് ബച്ചനൊപ്പം ഹോട്ട് സീറ്റിലിരുന്ന് നാസിയ തന്റെ ബുദ്ധി ഉപയോഗിച്ച് എല്ലാവരേയും ആകർഷിക്കാൻ കഴിഞ്ഞു.നാസിയ ഇപ്പോൾ ഏഴു കോടി രൂപയുടെ ചോദ്യത്തിലെത്തിയതായാണ് പരിപാടിയുടെ പ്രമോയിൽ കാണുന്നത്. നാസിയയ്ക്ക് ഇപ്പോഴും ഒരു ലൈഫ് ലൈൻ ശേഷിക്കുന്നുമുണ്ട്.