കങ്കണയെ കളിയാക്കി കുനാല്‍ കമ്ര, ഓഫീസ് പുനർനിർമിക്കാൻ അദ്വാനി രഥയാത്ര നടത്തുമെന്ന് ട്വീറ്റ്

Kunal Kamra ബോളിവുഡ് താരം കങ്കണ റണൗതും മഹാരാഷ്ട്ര സര്ക്കാരും തമ്മിൽ ദിവസങ്ങളായി നടന്നുവരുന്ന വാക് പോരില് പരിഹാസവുമായി പ്രശസ്ത സ്റ്റാന്ഡ് അപ് കൊമേഡിയന് കുനാല് കമ്ര. ട്വിറ്ററിലൂടെയാണ് കങ്കണയെ പരിഹസിച്ചു കൊണ്ടുള്ള കുനാലിൻ്റെ പ്രതികരണം. ഇന്നലെ മഹാരാഷ്ട്ര സര്ക്കാര് പൊളിച്ച കങ്കണയുടെ ഓഫീസ് പുനര്നിര്മിക്കാൻ എല് കെ അദ്വാനി രഥയാത്ര നടത്തുമെന്നാണ് കുനാല് കമ്രയുടെ ട്വീറ്റ്. മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രത്തിന് തുല്യമാണെന്ന രീതിയിൽ നേരത്തേ നടി അഭിപ്രായപ്പെട്ടിരുന്നു. Kunal Kamra ‘ഇത് വെറുമൊരു More
 

Kunal Kamra

ബോളിവുഡ് താരം കങ്കണ റണൗതും
മഹാരാഷ്ട്ര സര്‍ക്കാരും തമ്മിൽ ദിവസങ്ങളായി
നടന്നുവരുന്ന വാക് പോരില്‍ പരിഹാസവുമായി പ്രശസ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ട്വിറ്ററിലൂടെയാണ് കങ്കണയെ പരിഹസിച്ചു കൊണ്ടുള്ള
കുനാലിൻ്റെ പ്രതികരണം. ഇന്നലെ മഹാരാഷ്ട്ര സര്‍ക്കാര്‍ പൊളിച്ച കങ്കണയുടെ ഓഫീസ് പുനര്‍നിര്‍മിക്കാൻ എല്‍ കെ അദ്വാനി രഥയാത്ര നടത്തുമെന്നാണ് കുനാല്‍ കമ്രയുടെ ട്വീറ്റ്. മുംബൈയിലെ തന്റെ ഓഫീസ് അയോധ്യയിലെ രാമക്ഷേത്രത്തിന് തുല്യമാണെന്ന രീതിയിൽ നേരത്തേ നടി അഭിപ്രായപ്പെട്ടിരുന്നു.

Kunal Kamra
‘ഇത് വെറുമൊരു കെട്ടിടമല്ല. രാമക്ഷേത്രം തന്നെയാണ്. ഇന്ന് ഇവിടെ ബാബര്‍ എത്തി. ചരിത്രം ആവര്‍ത്തിക്കുകയാണ്. തകര്‍ത്ത രാമക്ഷേത്രം നമ്മള്‍ പുനർനിർമിക്കുകയാണ്. ബാബറിനെ ഓര്‍ക്കൂ, തകര്‍ത്തതെല്ലാം നാം പുനർ നിര്‍മിക്കും’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

മുംബൈയെ പാക് അധിനിവേശ കശ്മീര്‍ എന്ന് നടി വിശേഷിപ്പിച്ചിരുന്നു. അതിനു ശേഷമാണ് കങ്കണയും ശിവസേനയും തമ്മിലുള്ള വാക് പോര് രൂക്ഷമായത്. നടിയെ മുംബൈയില്‍ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ഭീഷണിപ്പെടുത്തിയിരുന്നു.

അതേസമയം നടിയുടെ മുംബൈ ഓഫീസ് പൊളിച്ച് മാറ്റാനുള്ള ബിഎംസിയുടെ തീരുമാനം ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ബിഎംസി നടപടിക്കെതിരെ അവർ കോടതിയെ സമീപിച്ചിരുന്നു. പൊളിച്ച് മാറ്റല്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവെയ്ക്കാനാണ് കോടതി വിധി.