കുറുപ്പ് എന്ന ചിത്രത്തിനെതിരെ നിയമ നടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും

Kurup ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദുല്ഖര് സല്മാന് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും. ചാക്കോ കൊലക്കേസുമായി ബന്ധപ്പെട്ട പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കിയാണ് കുറുപ്പ് എന്ന ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തങ്ങൾക്ക് ചിത്രം കാണണമെന്നും, ചിത്രത്തിൽ സുകുമാരകുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഉൾപ്പെടുത്തിട്ടില്ലെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ ശാന്തമ്മയും മകൻ ജിതിനും ദുൽഖർ സൽമാനു വക്കീൽ നോട്ടിസ് More
 

Kurup

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും. ചാക്കോ കൊലക്കേസുമായി ബന്ധപ്പെട്ട പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കിയാണ് കുറുപ്പ് എന്ന ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തങ്ങൾക്ക് ചിത്രം കാണണമെന്നും, ചിത്രത്തിൽ സുകുമാരകുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഉൾപ്പെടുത്തിട്ടില്ലെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ ശാന്തമ്മയും മകൻ ജിതിനും ദുൽഖർ സൽമാനു വക്കീൽ നോട്ടിസ് അയച്ചത്. Kurup

കുറുപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഒരു കാര്യവും തങ്ങളോട് ഇതുവരെ ആരും അന്വേഷിച്ചിട്ടില്ലയെന്നും ശാന്തമ്മ മലയാളത്തിലെ ഒരു മുഖ്യധാരാ പത്രത്തിനോട് പറയുഞ്ഞു . ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ കുറുപ്പിന്റെ ടീസറിൽ യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം അണിച്ചൊരുക്കിരിക്കുന്നതെന്നും ,ചിത്രത്തിൽ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീൽ നോട്ടിസിൽ ആരോപിക്കുന്നു.