മലയാളി മങ്ക, കേരള ശ്രീമാൻ മത്സരം സംഘടിപ്പിച്ചു

കേരളത്തിലെ ഐ ടി ജീവനക്കാർക്കായി എല്ലാ വർഷവും നടത്തപ്പെടുന്ന മലയാളി മങ്ക – കേരള ശ്രീമാൻ മത്സരത്തിന്റെ ടെക്നോപാർക്ക് എഡിഷൻ ഗ്രാൻഡ് ഫിനാലെ ഡിസംബർ ഒന്നിന് കഴക്കൂട്ടത്ത് വച്ചു നടന്നു. ശോഭ വിശ്വനാഥ്, അശ്വതി പിള്ള, പ്രജീഷ് എ പി എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ നാല്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു. നിസ്സി റോസ് ജോർജ്ജ് മലയാളി മങ്കയായും Dr. പ്രവീൺ കേരള ശ്രീമാനായും തിരഞ്ഞെടുക്കപ്പെട്ടു. ദിവ്യ രാജൻ, റിൻസി കുരിയാക്കോസ് എന്നിവർ മലയാളി മങ്കയുടെ രണ്ടും മൂന്നും സ്ഥാനങ്ങൾ More
 

കേരളത്തിലെ ഐ ടി ജീവനക്കാർക്കായി എല്ലാ വർഷവും നടത്തപ്പെടുന്ന മലയാളി മങ്ക – കേരള ശ്രീമാൻ മത്സരത്തിന്റെ ടെക്‌നോപാർക്ക് എഡിഷൻ ഗ്രാൻഡ് ഫിനാലെ ഡിസംബർ ഒന്നിന് കഴക്കൂട്ടത്ത് വച്ചു നടന്നു.

ശോഭ വിശ്വനാഥ്, അശ്വതി പിള്ള, പ്രജീഷ് എ പി എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ നാല്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു. നിസ്സി റോസ് ജോർജ്ജ് മലയാളി മങ്കയായും Dr. പ്രവീൺ കേരള ശ്രീമാനായും തിരഞ്ഞെടുക്കപ്പെട്ടു.

ദിവ്യ രാജൻ, റിൻസി കുരിയാക്കോസ് എന്നിവർ മലയാളി മങ്കയുടെ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ ഹരിശങ്കർ, ഗോകുൽ കണ്ണൻ എന്നിവർ കേരളശ്രീമാൻ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിശാഖ് സോമൻ & നസ്‌നിൻ എൻ (സ്‌പെഷ്യൽ ജഡ്ജസ് അവാർഡ് ), ആതിര എസ് എൻ ( ബെസ്റ്റ് മലയാളം), നെസ്‌മിൻ സിഫിൻ ( ബെസ്റ്റ് അപ്പിയറൻസ്), പ്രവീണ സിജിത്ത് ( ബെസ്റ്റ് സ്‌മൈൽ ) എന്നിവരാണ് മറ്റു ജേതാക്കൾ.

ഐ ടി ജീവനക്കാരുടെ കമ്യൂണിറ്റി പ്ലാറ്റ്‌ഫോമായ ടെക്‌നോപാർക് ടുഡേ ആണ് എല്ലാ വർഷവും ഈ മത്സരം സംഘടിപ്പിക്കുന്നത്.