മണിയറയിലെ അശോകനിലെ ഗാനമെത്തി, ദുൽഖറിന്റെ ശബ്ദത്തിൽ

maniyarayile ashokan ദുൽഖർ സൽമാൻ പാടിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നവാഗതനായ ഷംസു സെയ്ബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേഫെയറര് ഫിലിംസിന്റെ ബാനറില് ദുൽഖർ സൽമാനാണ് മണിയറയിലെ അശോകൻ നിർമ്മിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട് . ഉണ്ണിമായ എന്ന് തുടങ്ങുന്ന ഗാനം ദുൽഖർ സൽമാനോടൊപ്പം ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജേക്കബ് ഗ്രിഗറിയും ചേർന്നാണ് പാടിയിരിക്കുന്നത്. maniyarayile ashokan ശ്രീഹരി കെ നായരാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത് .പാട്ടിന്റെ വരികള് തയ്യാറാക്കിരിക്കുന്നത് ഷിഹാസ് അമ്മദ്കോയയാണ്.ജേക്കബ് ഗ്രിഗറിക്ക് More
 

maniyarayile ashokan

ദുൽഖർ സൽമാൻ പാടിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നവാഗതനായ ഷംസു സെയ്ബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുൽഖർ സൽമാനാണ് മണിയറയിലെ അശോകൻ നിർമ്മിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട് . ഉണ്ണിമായ എന്ന് തുടങ്ങുന്ന ഗാനം ദുൽഖർ സൽമാനോടൊപ്പം ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജേക്കബ് ഗ്രിഗറിയും ചേർന്നാണ് പാടിയിരിക്കുന്നത്. maniyarayile ashokan

ശ്രീഹരി കെ നായരാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് .പാട്ടിന്റെ വരികള്‍ തയ്യാറാക്കിരിക്കുന്നത് ഷിഹാസ് അമ്മദ്കോയയാണ്.ജേക്കബ് ഗ്രിഗറിക്ക് പുറമെ ഷൈന്‍ ടോം ചാക്കോ, ഇന്ദ്രൻസ്, കൃഷ്ണ ശങ്കര്‍ വിജയരാഘവൻ, , സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രിത ശിവദാസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

നാട്ടിൻപുറത്തു ജനിച്ച് വളർന്ന അശോകന്റെ ജീവിതത്തിലെ പ്രണയവും വിവാഹവും ആദ്യരാത്രിയുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. മഗേഷ് ബോജിയുടെ കഥയെ അടിസ്ഥാനമാക്കി വീനിത് കൃഷ്‍ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിരിക്കുന്നത്. ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത് സജാദ് കാക്കുവാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് സ്റ്റേറ്റ് അവാർഡ് ജേതാവായ അപ്പു എന്‍ ഭട്ടതിരിയാണ്.