നടന്‍ ചിമ്പുവിന് കല്യാണമോ? പ്രതികരണവുമായി അച്ഛന്‍ രാജേന്ദര്‍

പ്രണയവും ബ്രേക്ക് അപ്പുമായി മാധ്യമങ്ങളില് നിരവധി തവണ ഇടംപിടിച്ച നടനാണ് ചിമ്പു എന്ന സിലമ്പരേശന്. ചിമ്പുവിന്റെ വിവാഹം ലണ്ടന് സ്വദേശിയായ യുവതിയുമായി ഉറപ്പിച്ചെന്നും ലോക്ക്ഡൌണ് കഴിഞ്ഞാലുടന് വിവാഹം നടക്കുമെന്നുന്മാണ് തമിഴകത്തെ പുതിയ വാര്ത്തകള്. എന്നാല് ഇതില് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിമ്പുവിന്റെ അച്ഛനും നടനും സംവിധായകനും നിര്മ്മാതാവുമായ ടി.രാജേന്ദറും ഭാര്യ ഉഷയും രംഗത്ത് വന്നിരിക്കുകയാണ്. തങ്ങള് ചിമ്പുവിന് അനുയോജ്യയായ ഒരു പെണ്കുട്ടിയെ തെരഞ്ഞുക്കൊണ്ടിരിക്കുകയാണെന്നും എന്നാല് ഇപ്പോള് പ്രചരിക്കുന്നത് വ്യാജവാര്ത്തയാണെന്നും ഇരുവരും പറഞ്ഞു. “”ചിമ്പുവിന് ജാതകമനുസരിച്ച് പൊരുത്തമുള്ള അനുയോജ്യയായ വധുവിനായുള്ള More
 

പ്രണയവും ബ്രേക്ക്‌ അപ്പുമായി മാധ്യമങ്ങളില്‍ നിരവധി തവണ ഇടംപിടിച്ച നടനാണ്‌ ചിമ്പു എന്ന സിലമ്പരേശന്‍. ചിമ്പുവിന്‍റെ വിവാഹം ലണ്ടന്‍ സ്വദേശിയായ യുവതിയുമായി ഉറപ്പിച്ചെന്നും ലോക്ക്ഡൌണ്‍ കഴിഞ്ഞാലുടന്‍ വിവാഹം നടക്കുമെന്നുന്മാണ് തമിഴകത്തെ പുതിയ വാര്‍ത്തകള്‍.

എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിമ്പുവിന്‍റെ അച്ഛനും നടനും സംവിധായകനും നിര്‍മ്മാതാവുമായ ടി.രാജേന്ദറും ഭാര്യ ഉഷയും രംഗത്ത് വന്നിരിക്കുകയാണ്. തങ്ങള്‍ ചിമ്പുവിന് അനുയോജ്യയായ ഒരു പെണ്‍കുട്ടിയെ തെരഞ്ഞുക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും ഇരുവരും പറഞ്ഞു.

“”ചിമ്പുവിന് ജാതകമനുസരിച്ച് പൊരുത്തമുള്ള അനുയോജ്യയായ വധുവിനായുള്ള അന്വേഷണത്തിലാണ് ഞങ്ങൾ. ആ പെൺകുട്ടിയെ കണ്ടെത്തിയാൽ അറിയിക്കുന്നതായിരിക്കും. അതുവരെ മകന്‍റെ വിവാഹത്തെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്”, രാജേന്ദര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘വന്താ രാജാവാതാന്‍ വരുവേന്‍’ എന്ന ചിത്രത്തിലാണ് ചിമ്പു അവസാനമായി അഭിനയിച്ചത്. ലോക്ക്ഡൌണിനിടയില്‍ സംവിധായകന്‍ ഗൌതം വാസുദേവ മേനോന്‍ ഒരുക്കിയ ‘കാര്‍ത്തിക് ഡയല്‍ സെയ്താല്‍ എന്‍’ എന്ന ഹൃസ്വ ചിത്രത്തില്‍ ചിമ്പുവും തൃഷയും വേഷമിട്ടിരുന്നു. 2010-ൽ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായാ എന്ന ചിത്രത്തിന്റെ തുടർച്ചയെന്നോണം ഒരുക്കിയ ഈ ഹൃസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.