നയന്‍താരയ്ക്ക് വിവാഹം? സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ അഭിനന്ദന പ്രവാഹം

തമിഴകത്തിന്റെ ലേഡി സൂപ്പര്സ്റ്റാര് നയന്താരയും സംവിധായകന് വിഗ്നേഷും വിവാഹിതരാകുന്നു എന്നതാണ് ടോളിവുഡിലെ ഇപ്പോഴത്തെ പ്രധാന വാര്ത്ത. നാലു വര്ഷമായി പ്രണയ ബന്ധത്തിലായ ഇരുവരും അമ്പലത്തില് വെച്ച് അടുത്ത ബന്ധുക്കളെ ഉള്പ്പെടുത്തിയുള്ള ലളിതമായ ചടങ്ങില് വിവാഹം നടത്താനാണ് തീരുമാനമെന്നാണ് സംസാരം. ഇരുവരും ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല ഇത് വരെ. എന്നാല് നയന്സ് ആരാധകരുടെ ഇരുവരെയും അഭിനന്ദിച്ചു കൊണ്ടുള്ള സന്ദേശങ്ങള് ഇപ്പോള് തന്നെ സോഷ്യല് മീഡിയയില് നിറയുകയാണ്. നയന് താരയും വിഗ്നേഷ് ശിവനും വിഗ്നേഷ് സംവിധാനം ചെയ്ത ‘ഞാനും റൌഡി More
 

തമിഴകത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഗ്നേഷും വിവാഹിതരാകുന്നു എന്നതാണ് ടോളിവുഡിലെ ഇപ്പോഴത്തെ പ്രധാന വാര്‍ത്ത. നാലു വര്‍ഷമായി പ്രണയ ബന്ധത്തിലായ ഇരുവരും അമ്പലത്തില്‍ വെച്ച് അടുത്ത ബന്ധുക്കളെ ഉള്‍പ്പെടുത്തിയുള്ള ലളിതമായ ചടങ്ങില്‍ വിവാഹം നടത്താനാണ് തീരുമാനമെന്നാണ് സംസാരം. ഇരുവരും ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല ഇത് വരെ.

എന്നാല്‍ നയന്‍സ് ആരാധകരുടെ ഇരുവരെയും അഭിനന്ദിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

നയന്‍ താരയും വിഗ്നേഷ് ശിവനും വിഗ്നേഷ് സംവിധാനം ചെയ്ത ‘ഞാനും റൌഡി താന്‍’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചാണ് അടുക്കുന്നത്. നയന്‍ താരയുടെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു വിജയ്‌ സേതുപതി നായകനായ 2015ല്‍ പുറത്തിറങ്ങിയ ഈ ചിത്രം. ഏറെനാള്‍ രഹസ്യമായിരുന്ന പ്രണയബന്ധം നയന്‍താര തന്നെ ഒരു അവാര്‍ഡ്‌ ചടങ്ങില്‍ പരസ്യമായി പറയുകയായിരുന്നു.

ആര്‍ ബാലാജി സംവിധാനം ചെയ്യുന്ന ‘മൂക്കൂത്തി അമ്മന്‍’ എന്ന ചിത്രത്തിലാണ് നയന്‍താര ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രജനികാന്ത് നായകനായ ‘അണ്ണാത്തെ’യാണ് നയന്‍താരയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം.