കോടതി മാറ്റണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഞെട്ടലോടെയാണ് കേട്ടതെന്ന് ഡബ്ല്യു സി സി

WCC നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന സംശയം ഉയർത്തി കോടതി മാറ്റണം എന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചതായി വാർത്തകൾ വന്നിരുന്നു. ഞെട്ടിപ്പിക്കുന്ന വാർത്ത എന്നാണ് ഡബ്ല്യു സി സി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി തേടിയുള്ള കാത്തിരിപ്പിനിടയിൽ അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് ദുരന്തമാണെന്ന് വിമൺ ഇൻ സിനിമ കളക്റ്റീവ് പ്രതികരിക്കുന്നു. WCC പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡബ്ല്യു സി സി യുടെ ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ …….. ‘ഈ More
 

WCC

നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന സംശയം ഉയർത്തി കോടതി മാറ്റണം എന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചതായി വാർത്തകൾ വന്നിരുന്നു. ഞെട്ടിപ്പിക്കുന്ന വാർത്ത എന്നാണ് ഡബ്ല്യു സി സി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ സഹപ്രവർത്തകയ്ക്ക് നീതി തേടിയുള്ള കാത്തിരിപ്പിനിടയിൽ അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് ദുരന്തമാണെന്ന് വിമൺ ഇൻ സിനിമ കളക്റ്റീവ് പ്രതികരിക്കുന്നു. WCC

പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡബ്ല്യു സി സി യുടെ ഫേസ് ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ

……..

‘ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസികൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു’ എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേൾക്കുന്നത്.

കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായി അറിയുന്നു. ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്.

ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല. അത്

ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ!

allowfullscreen