പ്രതാപ് ജോസഫിൻ്റെ ‘ഒരു രാത്രി ഒരു പകൽ’ മെൽബൺ മേളയിൽ

Prathap Joseph പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ‘ഒരു രാത്രി ഒരു പകൽ’ ഈ വർഷത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സദാചാര കൊലപാതകം പ്രമേയമായ ഈ സ്വതന്ത്ര സിനിമ നിർമിക്കപ്പെട്ടത് ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ്. യമുന ചുങ്കപ്പള്ളി, മാരി, സഹീർ മുഹമ്മദ്, നജിൽ ഹമീദ്, ലെനൻ ഗോപിൻ, റഹൂഫ് കെ റസാഖ്, വൈശാഖ് ഉണ്ണികൃഷ്ണൻ എന്നിവരാണ് അഭിനേതാക്കൾ.Prathap Joseph മലയാളത്തിൽ നിന്ന് ജെ.ഗീതയുടെ റൺ കല്യാണി, ഡോ.ബിജുവിന്റെ വെയിൽ മരങ്ങൾ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ More
 

Prathap Joseph

പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ‘ഒരു രാത്രി ഒരു പകൽ’ ഈ വർഷത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സദാചാര കൊലപാതകം പ്രമേയമായ ഈ സ്വതന്ത്ര സിനിമ നിർമിക്കപ്പെട്ടത് ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ്. യമുന ചുങ്കപ്പള്ളി, മാരി, സഹീർ മുഹമ്മദ്, നജിൽ ഹമീദ്, ലെനൻ ഗോപിൻ, റഹൂഫ് കെ റസാഖ്, വൈശാഖ് ഉണ്ണികൃഷ്ണൻ എന്നിവരാണ് അഭിനേതാക്കൾ.Prathap Joseph

മലയാളത്തിൽ നിന്ന് ജെ.ഗീതയുടെ റൺ കല്യാണി, ഡോ.ബിജുവിന്റെ വെയിൽ മരങ്ങൾ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്നീ സിനിമകൾ ആണ് മെൽബൺ മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള ചിത്രങ്ങൾ. ഒക്ടോബർ 23 മുതൽ 30 വരെയാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.

കുറ്റിപ്പുറം പാലം, അവൾക്കൊപ്പം, രണ്ടുപേർ ചുംബിക്കുമ്പോൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രതാപ് ജോസഫ്. പത്രപ്രവർത്തനത്തിൽ നിന്ന് സിനിമാമേഖലയിൽ എത്തിയ അദ്ദേഹം ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സുദേവൻ സംവിധാനം ചെയ്ത സി ആർ നമ്പർ 89, അകത്തോ പുറത്തോ; ഡോൺ പാലത്തറയുടെ ശവം; ജിജു ആൻ്റണിയുടെ ഏലി ഏലി ലാമ സബാച്തനി; സനൽകുമാർ ശശിധരൻ്റെ സെക്സി ദുർഗ, ഉന്മാദിയുടെ മരണം എന്നിവ അതിൽ ചിലതാണ്.

ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ശ്രദ്ധേയമായ നിരവധി മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഒരു രാത്രി ഒരു പകൽ. മോസ്കോ ഇക്കോ ബ്രിക്സ്‌ ഫിലിം ഫെസ്റ്റിവൽ,
പൂന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇൻഡിപെൻഡൻ്റ് ഫിലിം ഫെസ്റ്റിവൽ ഓഫ് ചെന്നൈ, കാഴ്ച ഇൻഡി ഫെസ്റ്റിവൽ, ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് തൃശൂർ, പാഞ്ചജന്യം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ചിറ്റൂർ, കാസർകോഡ് ഫിലിം ഫെസ്റ്റിവൽ, സിനിമ ലാബ് എന്നിവിടങ്ങളിലും ചിത്രം പ്രദർശിപ്പിട്ടുണ്ട്. ഇന്ത്യ ഗ്രാൻ്റ് പ്രിക്സ് ഫോർ ബെസ്റ്റ് ഇന്ത്യൻ ഫീച്ചർ ഫിലിമിനുള്ള ഫിപ്രസി നോമിനേഷനും ചിത്രം നേടിയിട്ടുണ്ട്.