മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിയും സുപ്രിയയും

prithviraj യുവനടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ അറിയിച്ച് നടൻ പൃഥ്വിരാജ് ,ഭാര്യ സുപ്രിയ മേനോനും . ‘നഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെ പൃഥ്വി തന്റെ ഫേസ്ബുക്കിലൂടെ ദുൽഖറിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. ഒപ്പം ദുൽഖറിന് കേക്ക് നല്കുന്ന ചിത്രവും പോസ്റ്റിനോടൊപ്പം പങ്കുവച്ചിട്ടുണ്ട് . prithviraj Happy birthday to the best burger chef in town! ❤️🤗 #DulquerSalmaan Posted by Prithviraj Sukumaran on Monday, 27 July 2020 More
 

prithviraj

യുവനടൻ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ അറിയിച്ച് നടൻ പൃഥ്വിരാജ് ,ഭാര്യ സുപ്രിയ മേനോനും . ‘നഗരത്തിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെ പൃഥ്വി തന്റെ ഫേസ്ബുക്കിലൂടെ ദുൽഖറിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. ഒപ്പം ദുൽഖറിന് കേക്ക് നല്കുന്ന ചിത്രവും പോസ്റ്റിനോടൊപ്പം പങ്കുവച്ചിട്ടുണ്ട് . prithviraj

Happy birthday to the best burger chef in town! #DulquerSalmaan

Posted by Prithviraj Sukumaran on Monday, 27 July 2020

പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ദുൽഖറിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. “ജന്മദിനാശംസകൾ DQ! ഈ വർഷം മികച്ചതും നല്ലതുമായ ഒരുപാടുകാര്യങ്ങൾ ജീവിതത്തിൽ നടക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു ! ജന്മദിനാശംസകൾ! എന്ന കുറിപ്പിനോടൊപ്പം സുപ്രിയ, ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

മലയാള സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് ദുൽഖർ സൽമാനും പൃഥ്വിയും. ഈ അടുത്തിടെ മമ്മൂട്ടിയുദേ പുതിയ വീട്ടിൽ സന്ദർശനത്തിന് എത്തിയ പൃഥ്വിയുടെയും ചിത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കൂടാതെ ഇരുവരും തങ്ങളുടെ ആഡംബര കാറുകളിൽ നടത്തിയ യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 34 -മത് പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് പൃഥ്വിയ്ക്കും സുപ്രിയയ്ക്കുമൊപ്പം നിരവധി താരങ്ങളാണ് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.