“ഞാൻ നിന്നെ സ്നേഹിക്കുന്നു പെൺകുഞ്ഞേ”, ജന്മദിനത്തിൽ മകൾ അല്ലിക്ക് ആശംസകൾ നേർന്ന് പൃഥ്വിരാജ്

Prithviraj അല്ലി എന്ന അലംകൃതയെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് വിശേഷിപ്പിച്ച് പൃഥ്വിരാജ്. ആറാം പിറന്നാൾ ദിനത്തിലാണ്, പ്രകാശം പരത്തി പുഞ്ചിരി പൊഴിച്ചു നില്ക്കുന്ന കുഞ്ഞിൻ്റെ ചിത്രം പങ്കുവെച്ച് താരം ഇൻസ്റ്റഗ്രാമിലെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും തിളക്കം കൂടിയ പ്രകാശവുമെന്നാണ് മകളെ അച്ഛൻ വർണിച്ചിരിക്കുന്നത്. Prithviraj “ഹാപ്പി ബർത്ത് ഡേ സൺഷൈൻ” എന്ന് തുടങ്ങുന്ന മനോഹരമായ കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. അച്ഛൻ്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും തിളക്കമുള്ള പ്രകാശവുമാണ് അലംകൃതയെന്ന് നടൻ എഴുതുന്നു. അവളുടെ More
 

Prithviraj

അല്ലി എന്ന അലംകൃതയെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്ന് വിശേഷിപ്പിച്ച് പൃഥ്വിരാജ്. ആറാം പിറന്നാൾ ദിനത്തിലാണ്, പ്രകാശം പരത്തി പുഞ്ചിരി പൊഴിച്ചു നില്ക്കുന്ന കുഞ്ഞിൻ്റെ ചിത്രം പങ്കുവെച്ച് താരം ഇൻസ്റ്റഗ്രാമിലെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും തിളക്കം കൂടിയ പ്രകാശവുമെന്നാണ് മകളെ അച്ഛൻ വർണിച്ചിരിക്കുന്നത്. Prithviraj

“ഹാപ്പി ബർത്ത് ഡേ സൺഷൈൻ” എന്ന് തുടങ്ങുന്ന മനോഹരമായ കുറിപ്പും ചിത്രത്തിനൊപ്പമുണ്ട്. അച്ഛൻ്റെയും അമ്മയുടെയും

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും തിളക്കമുള്ള പ്രകാശവുമാണ് അലംകൃതയെന്ന് നടൻ എഴുതുന്നു. അവളുടെ വളർച്ചയെപ്പറ്റിയുള്ള ചിന്തകളിൽ രണ്ടു മനസ്സാണ് തനിക്കുള്ളത്. അത്ര വേഗമൊന്നും അവൾ വളരല്ലേ എന്നാഗ്രഹിക്കുന്ന മനസ്സ് തന്നെ അവൾ വളർന്ന് വലുതായി കാണാൻ കൊതിക്കുന്നു. തങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കാനും ലോകത്തെ സ്നേഹിച്ചു കൊണ്ടേയിരിക്കാനും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ആശംസകൾ അർപ്പിക്കുന്ന പോസ്റ്റ് അവസാനിക്കുന്നത് “ഞാൻ നിന്നെ സ്നേഹിക്കുന്നു പെൺ കുഞ്ഞേ” എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ്.

കൈകൾ വിടർത്തി പുഞ്ചിരി പൊഴിച്ച് മനോഹരമായ പൂക്കളുള്ള കുഞ്ഞുടുപ്പിട്ട് നില്ക്കുന്ന അലംകൃതയുടെ ചിത്രം നിരവധി പേർ ഷെയർ ചെയ്തിട്ടുണ്ട്. സുപ്രിയയും അതേ ചിത്രം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.

അടുത്തിടെ കുടുംബത്തോടൊപ്പം കടൽത്തീരത്ത് ചിലവഴിക്കുന്ന ചിത്രവും താരം പങ്കുവെച്ചിരുന്നു. “സൺഡേ ഫൺ ഡേ” എന്ന കാപ്ഷനിലുള്ള ചിത്രത്തിൽ തിരമാലകൾക്കൊപ്പം കളിക്കുന്ന കുഞ്ഞിനെ ചേർത്തു പിടിച്ച നടനെയാണ് കാണുന്നത്.