ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തിപ്പിന് പൊതുമേഖലാ കമ്പനി: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ലോക വിനോദസഞ്ചാര ഭൂപടത്തില് കേരളത്തിന് പുത്തന് മാനങ്ങള് സൃഷ്ടിക്കാനാവുന്ന ചാമ്പ്യന്സ് ബോട്ട് ലീഗിന്റെ നടത്തിപ്പിനായി പൊതുമേഖലാ കമ്പനി രൂപീകരിക്കും. സംസ്ഥാനത്തെ വള്ളംകളി ക്ലബ്ബുകള്ക്ക് കമ്പനിയില് ഓഹരി പങ്കാളിത്തമുണ്ടാകും. പ്രഥമ ചാമ്പ്യന്സ് ബോട്ട് ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള് ചര്ച്ച ചെയ്ത യോഗത്തില് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കമ്പനി രൂപീകരണം പ്രഖ്യാപിച്ചത്. ചാമ്പ്യന്സ് ബോട്ട് ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകള് ജൂലൈ പത്തിനു മുന്പ് തീരുമാനിക്കും. ബന്ധപ്പെട്ടവര്ക്ക് ജൂലൈ രണ്ടിനു മുന്പ് നിര്ദേശങ്ങള് സമര്പ്പിക്കാമെന്നും More
 

തിരുവനന്തപുരം: ലോക വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന് പുത്തന്‍ മാനങ്ങള്‍ സൃഷ്ടിക്കാനാവുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ നടത്തിപ്പിനായി പൊതുമേഖലാ കമ്പനി രൂപീകരിക്കും. സംസ്ഥാനത്തെ വള്ളംകളി ക്ലബ്ബുകള്‍ക്ക് കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടാകും.

പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കമ്പനി രൂപീകരണം പ്രഖ്യാപിച്ചത്. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകള്‍ ജൂലൈ പത്തിനു മുന്‍പ് തീരുമാനിക്കും. ബന്ധപ്പെട്ടവര്‍ക്ക് ജൂലൈ രണ്ടിനു മുന്‍പ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും ബോട്ട് ഉടമകള്‍, ബോട്ട് ക്ലബ്ബ്- തുഴച്ചിലുകാരുടെ സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

മണ്‍സൂണ്‍കാല വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാവുന്ന തരത്തില്‍ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച ആരംഭിച്ച് നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ സമാപിക്കുന്ന തരത്തില്‍ ലീഗ് പ്രോഗ്രാം തയ്യാറാക്കും. ലോകത്തിന്‍റെ ഏതു കോണിലിരുന്നും കേരളത്തിന്‍റെ വള്ളംകളി മത്സരങ്ങള്‍ ആസ്വദിക്കാവുന്ന തരത്തില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള മത്സരമായിരിക്കും ഇത്. 40 കോടി രൂപ ഇതിനായി വിനിയോഗിക്കും. ഓഗസ്റ്റ് 10-ന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്രുട്രോഫി വള്ളംകളിയോടെ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് നവംബര്‍ ഒന്നിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി വള്ളംകളിയോടെ സമാപിക്കും.

ഓഗസ്റ്റ് 17 പുളിങ്കുന്ന് (ആലപ്പുഴ), 24 താഴത്തങ്ങാടി (കോട്ടയം), 31 പിറവം (എറണാകുളം), സെപ്റ്റംബര്‍ 7 മറൈന്‍ഡ്രൈവ് (എറണാകുളം), 14 കോട്ടപ്പുറം (തൃശൂര്‍), 21 പൊന്നാനി (മലപ്പുറം), 28 കൈനകരി (ആലപ്പുഴ), ഒക്ടോബര്‍ 5 കരുവാറ്റ (ആലപ്പുഴ), 12 കായംകുളം (ആലപ്പുഴ), 19 കല്ലട (കൊല്ലം) എന്നീ ക്രമത്തിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടക്കുക.

ടൂറിസം ഉല്‍പ്പന്നങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട മനുഷ്യരുടെ ജീവിതവുമായി ഇഴേ ചര്‍ന്നതാകണമെന്ന സര്‍ക്കാര്‍ നയം ഉയര്‍ത്തിപ്പിടിക്കുന്നതായിരിക്കും ചാമ്പ്യന്‍ ലീഗ് എന്ന് മന്ത്രി കടകംപള്ളി പറഞ്ഞു. 2018 ലെ നെഹ്രുട്രോഫി വള്ളംകളിയില്‍ ആദ്യമെത്തിയ ഒന്‍പതു വള്ളങ്ങളാണ് പ്രഥമ ചാമ്പ്യന്‍സ് ബോട്ട് ലീഗിലെ മത്സരാര്‍ത്ഥികള്‍. 2019ല്‍ അവസാന റൗണ്ടിലെത്തുന്ന നാലുപേരും നെഹ്രുട്രോഫി വള്ളം കളിയിലെ ആദ്യ അഞ്ച് സ്ഥാനക്കാരുമായിരിക്കും 2020ലെ മത്സരാര്‍ത്ഥികള്‍. നിയമസഭാ സാമാജികര്‍ അദ്ധ്യക്ഷന്‍മാരും വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ കണ്‍വീനര്‍മാരുമായ പ്രാദേശിക സംഘാടക സമിതികളുടെ മേല്‍നോട്ടത്തിലായിരിക്കും മത്സരങ്ങള്‍.
അടിസ്ഥാന തുക നിശ്ചയിച്ചായിരിക്കും സ്പോണ്‍സര്‍മാരേയും ഫ്രാഞ്ചൈസികളേയും തെരഞ്ഞെടുക്കുന്ന ലേലം. പന്ത്രണ്ടു കേന്ദ്രങ്ങളിലും ഒരേ തുഴച്ചിലുകാര്‍ തന്നെയായിരിക്കണം. എന്നാല്‍ പത്തുശതമാനം പകരക്കാരെ വയ്ക്കാവുന്നതാണ്. പകരക്കാരേയും മുന്‍കൂട്ടി അറിയിക്കണം.

ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ഗുണഫലം വരുംവര്‍ഷങ്ങളില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പഴയ മത്സര വള്ളങ്ങള്‍ സര്‍ക്കാര്‍ വാങ്ങി അവ ആലപ്പുഴയില്‍ ഒരുക്കുന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. പ്രാദേശിക വള്ളംകളി മത്സരങ്ങള്‍ പരമ്പരാഗതമായി നടക്കുമെന്നും വള്ളംകളികള്‍ക്കു നല്‍കുന്ന ധനസഹായം കുറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.ചാമ്പ്യന്‍സ് ബോട്ട് ലീഗിനെ രാജ്യാന്തര നിലവാരത്തിലുള്ള കായിക വിനോദമാക്കി മാറ്റുമെന്ന് ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാല കിരണ്‍ വ്യക്തമാക്കി. പ്രഥമ ചാമ്പ്യന്‍ ബോട്ട് ലീഗിന്‍റെ വിജയകരമായ നടത്തിപ്പിനായി ടൂറിസം മന്ത്രിയുടേയും ധനകാര്യ മന്ത്രിയുടേയും സാന്നിധ്യത്തില്‍ ബന്ധപ്പെട്ട എംഎല്‍എമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം തിങ്കളാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന് വിശദമായ പരിപാടികള്‍ക്ക് രൂപം നല്‍കി.