“കള്ളങ്ങൾ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെ?” വനിത മാസികയിലെ അഭിമുഖത്തിനെതിരെ നടന്‍ റോഷന്‍ മാത്യു : വീഡിയോ

Roshan Mathew വനിത മാസികയില് താനും ദര്ശന രാജേന്ദ്രനും ചേര്ന്ന് നല്കിയ അഭിമുഖത്തില് തങ്ങള് പറയാത്ത പല കാര്യങ്ങളും ലേഖിക ചേര്ത്തതില് പ്രതിഷേധവുമായി നടന് റോഷന് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നടന് തങ്ങള് പറയാത്ത അല്ലെങ്കില് പറഞ്ഞ കാര്യങ്ങള് വളച്ചൊടിച്ച എണ്ണമിട്ട് നിരത്തിയത്. വനിതയില് വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള് എന്ന അടിക്കുറിപ്പോടെ റോഷനും ദര്ശനയും ചേര്ന്നെടുത്ത സെല്ഫി ചിത്രം പോസ്റ്റില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഓടിടി പ്ലാറ്റ്ഫോമായ ആമസോണ് പ്രൈമില് ഈ മാസം പുറത്തിറങ്ങിയ More
 

Roshan Mathew
വനിത മാസികയില്‍ താനും ദര്‍ശന രാജേന്ദ്രനും ചേര്‍ന്ന് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ പറയാത്ത പല കാര്യങ്ങളും ലേഖിക ചേര്‍ത്തതില്‍ പ്രതിഷേധവുമായി നടന്‍ റോഷന്‍ മാത്യു. തന്റെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് നടന്‍ തങ്ങള്‍ പറയാത്ത അല്ലെങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച എണ്ണമിട്ട് നിരത്തിയത്. വനിതയില്‍ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള്‍ എന്ന അടിക്കുറിപ്പോടെ റോഷനും ദര്‍ശനയും ചേര്‍ന്നെടുത്ത സെല്‍ഫി ചിത്രം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ ഈ മാസം പുറത്തിറങ്ങിയ മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ‘സീ യൂ സൂണ്‍’ എന്ന ചിത്രത്തിലെ നായികാ-നായകനാണ് ദര്‍ശനയും റോഷനും. ഫഹദ് ഫാസില്‍ സംവിധാനം ചെയ്ത ചിത്രം ഒരു മുഴുനീള ‘വീഡിയോ കോള്‍’ ചിത്രമാണ്. ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരു വീഡിയോ കോള്‍ സ്ക്രീനിലൂടെയാണ് കാണുന്നത്. ലോക്ക്ഡൌണിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.Roshan Mathew