ധര്മ്മരാജ്യവുമായി ആര്.എസ് വിമല്‍
dharmarajya
തിരുവിതാകൂറിന്റെ ചരിത്രപശ്ചാത്തലത്തില്‍ സിനിമ അണിയിച്ചൊരുക്കുകയാണ് സംവിധായകന് ആര്.എസ് വിമല്‍ . ‘തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിയുടെ പാദങ്ങളിൽ ഭക്തിയോടെ സമർപ്പിച്ച് കൊണ്ട് തിരുവിതാംകൂറിന്റെ ഐതിഹാസിക ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നിന്ന്, ജീവിതത്തിലേക്ക് വരുന്നു, ഒരു യഥാർത്ഥ നായകന്റെ കഥപറയാൻ ഒരുങ്ങുകയാണെന്ന് ആര്.എസ് വിമല്‍ തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ധര്‍മ്മരാജ്യ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് ‘എന്ന് നിന്റെ മൊയ്ദീന്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആര്.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ധര്മ്മരാജ്യത്തിനുണ്ട്.
ചിത്രത്തിൽ മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാറാകും കേന്ദ്രകഥാപാത്രം കൈകാര്യം ചെയ്യുകയെന്നും വിമൽ തന്റെ പോസ്റ്റിൽ പറയുന്നു. വിര്‍ച്വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കും ധര്‍മ്മരാജ്യം . ആര്.എസ് വിമല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിരിക്കുന്നത്. വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപ്ഷിക ദേശ്മുഖ് എന്നിവർ ചേർന്നാണ് ധര്‍മ്മരാജ്യ നിര്‍മിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.