സജിൻ ബാബുവിൻ്റെ ബിരിയാണി മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്

Sajin Babu യുവ സംവിധായകനായ സജിൻ ബാബുവിൻ്റെ ‘ബിരിയാണി’ മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തേ ഇറ്റലിയിലെ ഏഷ്യാറ്റിക ചലച്ചിത്ര മേളയിൽ വേൾഡ് പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം നെറ്റ് പാക് അവാർഡ് നേടിയിട്ടുണ്ട്. ദേശീയ, അന്തർദേശീയ തലങ്ങളിൽ നിരവധി മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം, തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.Sajin Babu മലയാളത്തിൽനിന്നും രണ്ടു സിനിമകളാണ് ഈ വർഷത്തെ മോസ്കോ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.സജിൻ ബാബുവിന്റെ ബിരിയാണിക്കു പുറമേ ഡോൺ പാലത്തറയുടെ ‘1956 മധ്യ തിരുവിതാംകൂർ’ എന്ന More
 

Sajin Babu

യുവ സംവിധായകനായ സജിൻ ബാബുവിൻ്റെ ‘ബിരിയാണി’ മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തേ ഇറ്റലിയിലെ ഏഷ്യാറ്റിക ചലച്ചിത്ര മേളയിൽ വേൾഡ് പ്രീമിയർ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം നെറ്റ് പാക് അവാർഡ് നേടിയിട്ടുണ്ട്. ദേശീയ, അന്തർദേശീയ തലങ്ങളിൽ നിരവധി മേളകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം, തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരവും കരസ്ഥമാക്കിയിട്ടുണ്ട്.Sajin Babu

മലയാളത്തിൽനിന്നും രണ്ടു സിനിമകളാണ് ഈ വർഷത്തെ മോസ്‌കോ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.സജിൻ ബാബുവിന്റെ ബിരിയാണിക്കു പുറമേ ഡോൺ പാലത്തറയുടെ ‘1956 മധ്യ തിരുവിതാംകൂർ’ എന്ന ചിത്രവും ഈ വർഷം മേളയിൽ പ്രദർശിപ്പിക്കും. ഫിയാപ്ഫിൻ്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട പതിനഞ്ച് ചലച്ചിത്ര മേളകളിൽ ഒന്നാണ് മോസ്‌കോ ചലച്ചിത്ര മേള.

സജിന്‍ ബാബു

‘അസ്തമയം വരെ’, ‘അയാൾ ശശി’ എന്നീ ചിത്രങ്ങളാണ് നേരത്തേ സജിൻ ബാബു സംവിധാനം ചെയ്തിട്ടുള്ളത്. അസ്തമയം വരെ 2014-ലെ ഐഎഫ്എഫ്കെയിൽ രജതചകോരം നേടിയിരുന്നു. ‘ശവം’, ‘വിത്ത് ‘ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഡോൺ പാലത്തറ. ശവം ബാർണി ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടിയിട്ടുണ്ട്.