വീഡിയോ: ഡിജിറ്റല്‍ ലോകത്ത് അരങ്ങേറ്റത്തിനൊരുങ്ങി ടെന്നീസ് താരം സാനിയ മിര്‍സ

Sania Mirza ഡിജിറ്റല് പ്ലാറ്റ്ഫോമിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തുകയാണ് ടെന്നീസ് താരം സാനിയ മിര്സ. എംടിവിയുടെ നിഷേധ് എലോൺ ടുഗെദർ എന്ന പരമ്പരയിലൂടെയാവും ടെന്നീസ് താരം തന്റെ ഡിജിറ്റൽ അരങ്ങേറ്റം നടത്തുക. ക്ഷയരോഗത്തെക്കുറിച്ച് (ടിബി) അവബോധം വളർത്തുകയാണ് ഷോ ലക്ഷ്യമിടുന്നത്. ഫിക്ഷൻ സീരീസിൽ സാനിയ മിര്സയായി തന്നെയാകും താരം പ്രത്യക്ഷപ്പെടുക. Sania Mirza ഈ വർഷം ജനുവരിയിൽ പ്രദർശിപ്പിച്ച “എംടിവി നിഷേധ്” എന്ന ടിവി ഷോ ടിബിയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശരിയായ മരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ചുമാണ് ബോധവത്കരണമാണ് More
 

Sania Mirza

ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ. എംടിവിയുടെ നിഷേധ് എലോൺ ടുഗെദർ എന്ന പരമ്പരയിലൂടെയാവും ടെന്നീസ് താരം തന്റെ ഡിജിറ്റൽ അരങ്ങേറ്റം നടത്തുക. ക്ഷയരോഗത്തെക്കുറിച്ച് (ടിബി) അവബോധം വളർത്തുകയാണ് ഷോ ലക്ഷ്യമിടുന്നത്‌. ഫിക്ഷൻ സീരീസിൽ സാനിയ മിര്‍സയായി തന്നെയാകും താരം പ്രത്യക്ഷപ്പെടുക. Sania Mirza

ഈ വർഷം ജനുവരിയിൽ പ്രദർശിപ്പിച്ച “എംടിവി നിഷേധ്” എന്ന ടിവി ഷോ ടിബിയെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശരിയായ മരുന്നുകളുടെ പ്രാധാന്യത്തെക്കുറിച്ചുമാണ് ബോധവത്കരണമാണ് ലക്ഷ്യമിടുന്നത്.

“നമ്മുടെ രാജ്യത്തെ ഏറ്റവും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ടിബി. 30 വയസ്സിന് താഴെയുള്ള രോഗനിർണയം നടത്തിയ കേസുകളിൽ പകുതി പേര്‍ക്ക് രോഗം കണ്ടെത്തിയതിനാല്‍ ചുറ്റുമുള്ള വീഴ്ചകൾ പരിഹരിച്ച് ടിബിയെ നേരിടേണ്ടതുണ്ട്,” സാനിയ പറഞ്ഞു.

“എം‌ടി‌വിയുടെ നിഷേധ് എലോൺ ടുഗെദർ” സവിശേഷവും ഫലപ്രദവുമായ രീതിയിൽ ടിബിയുടെ അവസ്ഥയെ പ്രേക്ഷകരെ അറിയിക്കുന്നു. നമ്മുടെ യുവാക്കളെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഇന്നത്തെ യുവതലമുറ കൂടുതൽ ബോധവാന്മാരും ജാഗരൂകരുമാണ്. ടിബിയെ നിയന്ത്രിക്കാനുള്ള പോരാട്ടം എന്നത്തേക്കാളും ഈ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടാണ്, അതാണ് എന്നെ ഈ ഷോയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിച്ചത്. സ്വാധീനമുള്ള ഒരാളെന്ന നിലയിൽ, സാമൂഹ്യ ഇടപെടലുകള്‍ നടത്തി ടിബിക്കെതിരെ കൂട്ടായി പോരാടാന്‍ എന്റെ സാന്നിദ്ധ്യം ഏതെങ്കിലും വിധത്തിൽ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും സാനിയ പറഞ്ഞു.

അഞ്ച് എപ്പിസോഡുള്ള സീരീസ് നവംബർ അവസാന വാരത്തിൽ എംടിവി ഇന്ത്യയുടെയും എംടിവി നിഷേധിന്‍റെയും സോഷ്യൽ മീഡിയ പേജുകളിലൂടെ ടെലികാസ്റ്റ് ചെയ്യും .