ഗൃഹാതുര ഓർമ്മകൾ ഉണർത്തി ‘രാമായണ’ താരങ്ങളുടെ ചിത്രം പങ്കുവെച്ചു ‘സീത’

കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാമായണവും മഹാഭാരതവും വീണ്ടും സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ട്വീറ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ മാസം 28 മുതൽ ഇതിഹാസ സീരിയലുകൾ പുനഃസംപ്രേക്ഷണം ആരംഭിച്ചത്. ഇരു സീരിയലുകളും ബാർക് റേറ്റിംഗിൽ പുതിയ റെക്കോർഡും സ്ഥാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച മഹാഭാരതം ദൂരദർശനിൽ കണ്ടവരുടെ എണ്ണം 17 കോടിക്ക് മുകളിലാണ്. 1987-88 കാലത്ത് ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്ന പുരാണ പരമ്പരയാണ് രാമായണം. രാമാനന്ദ് സാഗർ സംവിധാനം ചെയ്ത പരമ്പരയിൽ അരുൺ ഗോവിൽ, ദീപിക More
 

കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാമായണവും മഹാഭാരതവും വീണ്ടും സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേർ ട്വീറ്റ് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ മാസം 28 മുതൽ ഇതിഹാസ സീരിയലുകൾ പുനഃസംപ്രേക്ഷണം ആരംഭിച്ചത്. ഇരു സീരിയലുകളും ബാർക് റേറ്റിംഗിൽ പുതിയ റെക്കോർഡും സ്ഥാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച മഹാഭാരതം ദൂരദർശനിൽ കണ്ടവരുടെ എണ്ണം 17 കോടിക്ക് മുകളിലാണ്.

1987-88 കാലത്ത് ദൂരദർശനിൽ പ്രക്ഷേപണം ചെയ്തിരുന്ന പുരാണ പരമ്പരയാണ് രാമായണം. രാമാനന്ദ് സാഗർ സംവിധാനം ചെയ്ത പരമ്പരയിൽ അരുൺ ഗോവിൽ, ദീപിക ചിക്ഹാലിയ, സുനിൽ ലാഹ്‌രി എന്നിവരായിരുന്നു രാമൻ, സീത, ലക്ഷ്മൺ എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 33 വർഷങ്ങൾക്കുശേഷമാണ് രാമായണം പുനഃസംപ്രേഷണം ചെയ്യുന്നത്.

ഇപ്പോഴിതാ സീതയായി വേഷമിട്ട ദീപിക ചിക്ഹാലിയ രാമായണം സീരിയലിൽ എല്ലാവരും ഒന്നിച്ചെടുത്ത ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. രാമൻ, സീത, ലക്ഷമണൻ, ഹനുമാൻ തുടങ്ങിയവരുടെ ഒത്ത നടുക്ക് രാമായണ സീരിയലിന്റെ സൃഷ്ടാവ് രാമാനന്ദ് സാഗർ ഇരിക്കുന്നതും ചിത്രത്തിൽ കാണാം. 30 വർഷത്തെ ഓർമ്മകൾ എന്ന അടിക്കുറിപ്പോടെ ദീപിക ചിത്രം പങ്കുവെച്ചത്. എന്നിരുന്നാലും 30 വർഷത്തെ ഇടവേളയിൽ നിരവധി അണിയറ പ്രവർത്തകരും അഭിനേതാക്കളും കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിൽ താരം ദുഃഖം രേഖപ്പെടുത്തി.

അടുത്തിടെ രാമായണം സീരിയലിലെ താരങ്ങൾ ദി കപിൽ ശർമ ഷോയിൽ പങ്കെടുത്തിരുന്നു. വർഷങ്ങൾക്കുശേഷം രാമനും സീതയും ലക്ഷ്മണും വീണ്ടും ഒത്തുചേർന്നപ്പോൾ സോഷ്യൽ മീഡിയ അത് ആഘോഷമാക്കുകയും ചെയ്തു.

രാമാനന്ദ് സാഗർ എഴുതി നിർമാണവും സംവിധാനവും നിർവഹിച്ച പരമ്പരയിൽ ധാര സിങ്ങാണ് ഹനുമാന്റെ വേഷം ചെയ്തത്. ലളിത പവാറാണ് മന്ദാരയായും അരവിന്ദ് ത്രിവേദിയാണ് രാവണനായും വേഷമിട്ടത്.