‘സൂഫിയും സുജാതയും’ ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്തിറങ്ങി

soofiyum sujathayum ജയസൂര്യ നായകനായ സൂഫിയും സുജാതയുടെയും ട്രൈലര് പുറത്തിറങ്ങി. ഓടിടി പ്ലാറ്റ്ഫോമായ ആമസോണ് പ്രൈം വഴിയാണ് ട്രൈലര് പുറത്തിറക്കിയത്. തുടര്ന്ന് പ്രശസ്ത തമിഴ് നടൻ ധനുഷ് ട്രെയിലർ സമൂഹ മാധ്യമങ്ങളില് റിലീസ് ചെയ്തത്. ചിത്രം ജൂലൈ 3ന് ഓണ്ലൈനായി ആമസോണ് പ്രൈം വഴി റിലീസ് ചെയ്യും. മലയാളത്തിൽ ആദ്യമായാണ് ഒരു ചിത്രം തിയറ്ററിൽ എത്തുന്നതിനു മുമ്പേ ഓൺലൈനിൽ റിലീസ് ചെയ്യുന്നത്. 200ലേറെ രാജ്യങ്ങളില് ചിത്രം ലഭിക്കും. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ് സിനിമ നിർമിച്ചിരിക്കുന്നത്. അഥിതി More
 

soofiyum sujathayum

ജയസൂര്യ നായകനായ സൂഫിയും സുജാതയുടെയും ട്രൈലര്‍ പുറത്തിറങ്ങി. ഓടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വഴിയാണ് ട്രൈലര്‍ പുറത്തിറക്കിയത്. തുടര്‍ന്ന്‍ പ്രശസ്​ത തമിഴ്​ നടൻ ധനുഷ്​ ട്രെയിലർ സമൂഹ മാധ്യമങ്ങളില്‍ റിലീസ്​ ചെയ്​തത്​. ചിത്രം ജൂലൈ 3ന് ഓണ്‍ലൈനായി ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്യും. മലയാളത്തിൽ ആദ്യമായാണ് ഒരു ചിത്രം തിയറ്ററിൽ എത്തുന്നതിനു മുമ്പേ ഓൺലൈനിൽ റിലീസ് ചെയ്യുന്നത്. 200ലേറെ രാജ്യങ്ങളില്‍ ചിത്രം ലഭിക്കും.

വിജയ് ബാബുവിന്‍റെ ഫ്രൈഡേ ഫിലിംസാണ് സിനിമ നിർമിച്ചിരിക്കുന്നത്. അഥിതി റാവു ഹൈദരി നായികയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നരണിപ്പുഴ ഷാനവാസാണ്. എം. ജയചന്ദ്രന്‍ പശ്ചാത്തലസംഗീതവും സംഗീതസംവിധാനവും, അനു മൂത്തേടത്ത്​ ഛായാഗ്രഹണവും ദീപു ജോസഫ്​ ചിത്രത്തിന്‍റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

ഒ.ടി.ടി പ്ലാറ്റ്​ഫോമിലൂടെ റിലീസ്​ ചെയ്യുമെന്ന്​ പ്രഖ്യാപിച്ചത് മുതല്‍ വലിയ വിവാദങ്ങൾക്കും ചിത്രം തുടക്കം കുറിച്ചിരുന്നു.

ലോക് ഡൗൺ സിനിമാ മേഖലയെ വലിയ പ്രതിസന്ധിയിൽ എത്തിച്ചെന്നും മുതൽമുടക്ക് തിരിച്ചു പിടിക്കാൻ വേറെ വഴിയില്ലായെന്ന കാരണം കാട്ടിയാണ് വിജയ്‌ ബാബു ചിത്രം ആമസോണ്‍ പ്രൈം വഴി പുറത്തിറക്കാന്‍ തീരുമാനിച്ചത്.

തിയറ്റർ വ്യവസായത്തെ ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾ കാര്യമായി ബാധിക്കുമെന്നും ജയസൂര്യയുടേയും വിജയ്​ ബാബുവി​​ന്‍റെയും ചിത്രങ്ങൾ ഇനി തിയറ്റർ റിലീസ്​ ചെയ്യാൻ അനുവദിക്കില്ലെന്നും ഒരുവിഭാഗം തിയറ്റർ ഉടമകൾ പറഞ്ഞിരുന്നു.

എന്നാല്‍ ഓൺലൈൻ റിലീസ് സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ വിവിധ ചലച്ചിത്ര സംഘടനകൾ ചേർന്നിരുന്നു യോഗത്തില്‍ ഓൺലൈൻ റിലീസ് പൂർണമായും തടസ്സപ്പെടുത്താൻ സാധിക്കില്ല എന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നത്.