കഥ, സംവിധാനം: അപ്പാനി ശരത്ത് 

 

 2017-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത  അങ്കമാലി ഡയറീസിലെ അപ്പാനി രവിയെ പെട്ടെന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. അഭിനയ മികവ് കൊണ്ട് അപ്പാനി രവിയെ അവിസ്മരണീയമാക്കിയ ശരത്ത് കുമാർ ഇന്ന് മലയാളി പ്രേക്ഷകർക്ക്  അപ്പാനി ശരത്താണ്. അത്രകണ്ട് ആ കഥാപാത്രത്തെയും അത്  അവതരിപ്പിച്ച ശരത്തിനെയും  മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു.  ആ ചിത്രത്തിന് ശേഷം   ഒരു  പിടി  മികച്ച ചിത്രങ്ങളിൽ അഭിനയിക്കാൻ ശരത്തിന് സാധിച്ചിട്ടുണ്ട്. 

ഇതാ ഇപ്പോൾ  അഭിനയത്തിന് പുറമെ  സംവിധാന രംഗത്ത് കൂടി കടന്നിരിക്കുകയാണ് ശരത്ത്. സ്വന്തമായി കഥ എഴുതി  സംവിധാനം ചെയ്യുന്ന  ഒരു വെബ് സീരീസുമായിട്ടാണ് അപ്പാനി ശരത്ത് ഇപ്പോൾ എത്തിയിരിക്കുന്നത്. 'മോണിക്ക' എന്നാണ് സീരിസിന് പേര് നല്കിരിക്കുന്നത്. ശരത്തിന്റെ ഭാര്യ രേഷ്മയും സീരിസിൽ അഭിനയിക്കുന്നുണ്ട്.

ഒരു  കുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവ  വികാസങ്ങളാണ് വെബ്പ സീരീസ് കാഴ്ചയ്ക്കായി ഒരുക്കുന്നത്.   
സിനോജ് വർഗ്ഗീസ്, മനു എസ് പ്ലാവിള, കൃപേഷ് അയ്യപ്പൻകുട്ടി, (കണ്ണൻ) ഷൈനാസ് കൊല്ലം എന്നിവരും അഭിനയിക്കുന്നു. നിർമ്മാണം വിഷ്ണു. തിരക്കഥ, സംഭാഷണം  മനു എസ് പ്ലാവില. ക്യാമറ സിബി ജോസഫ്.