ഓസ്കർ അവാർഡ് നിബന്ധനയിൽ ഇളവ് – സ്ട്രീമിങ്ങ് സിനിമകളെയും ഇത്തവണ പരിഗണിക്കും

ഓസ്കർ അവാർഡിനുള്ള നിബന്ധനയിൽ താത്കാലികമായ ഇളവ് വരുത്തി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ്. തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ മാത്രമേ പരിഗണിക്കൂ എന്ന കടുത്ത നിബന്ധനയ്ക്കാണ് ഈ വർഷത്തേക്കു മാത്രമായി ഇളവ് അനുവദിക്കുന്നത്. സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിൽ മാത്രം റിലീസ് ചെയ്ത സിനിമകളേയും ഇത്തവണ പരിഗണിക്കും. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ എല്ലാത്തരം സ്ട്രീമിങ്ങ് ചിത്രങ്ങളും പരിഗണിക്കില്ല. മറിച്ച് തിയറ്ററിൽ റിലീസ് നിശ്ചയിച്ചിരുന്നതും കോവിഡ് മൂലം തിയറ്ററുകൾ അടച്ചു പൂട്ടിയതിനാൽ റിലീസിങ്ങ് സാധിക്കാതെ More
 

ഓസ്കർ അവാർഡിനുള്ള നിബന്ധനയിൽ താത്കാലികമായ ഇളവ് വരുത്തി അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ്. തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ മാത്രമേ പരിഗണിക്കൂ എന്ന കടുത്ത നിബന്ധനയ്ക്കാണ് ഈ വർഷത്തേക്കു മാത്രമായി ഇളവ് അനുവദിക്കുന്നത്. സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിൽ മാത്രം റിലീസ് ചെയ്ത സിനിമകളേയും ഇത്തവണ പരിഗണിക്കും.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ എല്ലാത്തരം സ്ട്രീമിങ്ങ് ചിത്രങ്ങളും പരിഗണിക്കില്ല. മറിച്ച് തിയറ്ററിൽ റിലീസ് നിശ്ചയിച്ചിരുന്നതും കോവിഡ് മൂലം തിയറ്ററുകൾ അടച്ചു പൂട്ടിയതിനാൽ റിലീസിങ്ങ് സാധിക്കാതെ പോയതുമായ ചിത്രങ്ങളെയാണ് പരിഗണിക്കുക. ലോസ് എയ്ഞ്ചലസ് കൗണ്ടിയിൽ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും പ്രദർശിപ്പിച്ച ചിത്രങ്ങൾക്ക് മാത്രമേ ഓസ്കർ മത്സരത്തിന് നിലവിൽ യോഗ്യതയുള്ളൂ.

ചരിത്രത്തിൽ ആദ്യമായാണ് നിബന്ധനയിൽ ഇളവു വരുത്താൻ അക്കാദമി തയ്യാറാവുന്നത്. സിനിമയുടെ മാന്ത്രികത നേരിട്ടനുഭവിക്കാൻ തിയറ്ററിലേ സാധിക്കൂ എന്ന ഉറച്ച വിശ്വാസമാണ് അക്കാദമിക്കുള്ളതെന്ന് അക്കാദമി പ്രസിഡണ്ട് ഡേവിഡ് റൂബിനും സിഇഒ ഡോൺ ഹഡ്സണും പറഞ്ഞു. ആ വിശ്വാസത്തിൽ ഉറച്ചു നില്ക്കുന്നു. എന്നാൽ തിയറ്ററുകൾ അടച്ചിടേണ്ടി വന്ന കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ താത്കാലികമായ ഇളവിന് നിർബന്ധിതരാവുകയാണ്.

ആമസോൺ പ്രൈമും നെറ്റ്ഫ്ലിക്സും പോലുള്ള സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളിൽ മാത്രമായി റിലീസ് ചെയ്ത ചിത്രങ്ങൾക്ക് ഈ വർഷം മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് പ്രസ്താവനയിൽ എടുത്ത് പറയുന്നുണ്ട്.

ഇതോടൊപ്പം മറ്റു ചില മാറ്റങ്ങളും ഇത്തവണയുണ്ട്. ശബ്ദ വിഭാഗത്തിൽ നല്കി വരുന്ന രണ്ട് അവാർഡുകൾ ഒന്നായി പരിഗണിക്കും. സൗണ്ട് എഡിറ്റിങ്ങ്, സൗണ്ട് മിക്സിങ്ങ് എന്നിവ ഒറ്റ വിഭാഗമായാണ് പരിഗണിക്കുക. കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ് എന്ന നിലയിൽ തൊണ്ണൂറ്റി നാലാമത് (2022 ലെ) ഓസ്കർ മുതൽ DVD സ്ക്രീനിങ്ങ് നിരോധിക്കാനും ആലോചനയുണ്ട്.