മരണമെത്തും മുമ്പ് സുശാന്ത് സ്വന്തം പേര് ഗൂഗ്ൾ ചെയ്തിരുന്നു

നടൻ സുശാന്ത് സിങ്ങ് രജ്പുത് [ Sushant Singh Rajput ] മരിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ ബൈപോളാർ ഡിസോർഡർ എന്ന മാനസിക പ്രശ്നത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായി മുംബൈ പൊലീസ്. അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടർമാരിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. ജൂൺ 9-ന് ആത്മഹത്യ ചെയ്ത മുൻ മാനേജർ ദിഷാ സാലിയന്റെ പേരിൽ, അവസാന ദിവസങ്ങളിൽ അദ്ദേഹം നിരവധി തവണ ഗൂഗിളിൽ തിരച്ചിൽ നടത്തിയിട്ടുണ്ട്. അവസാന മണിക്കൂറുകളിൽ, സ്വന്തം പേരിലും നിരവധി തവണ ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ നിന്നും More
 

നടൻ സുശാന്ത് സിങ്ങ് രജ്പുത് [ Sushant Singh Rajput ] മരിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ ബൈപോളാർ ഡിസോർഡർ എന്ന മാനസിക പ്രശ്നത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായി മുംബൈ പൊലീസ്. അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടർമാരിൽ നിന്നാണ് ഇക്കാര്യം അറിഞ്ഞത്.

ജൂൺ 9-ന് ആത്മഹത്യ ചെയ്ത മുൻ മാനേജർ ദിഷാ സാലിയന്റെ പേരിൽ, അവസാന ദിവസങ്ങളിൽ അദ്ദേഹം നിരവധി തവണ ഗൂഗിളിൽ തിരച്ചിൽ നടത്തിയിട്ടുണ്ട്. അവസാന മണിക്കൂറുകളിൽ, സ്വന്തം പേരിലും നിരവധി തവണ ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നുമുള്ള വിവരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദിഷാ സാലിയന്റെ ആത്മഹത്യയുമായി തന്നെ ബന്ധപ്പെടുത്ത കഥകൾ വരുമെന്ന ആശങ്ക അദ്ദേഹത്തിനുണ്ടായിരുന്നതായി സംശയിക്കേണ്ടി വരും.

അദ്ദേഹത്തിന് ബൈപോളാർ ഡിസോർഡർ എന്ന മാനസിക പ്രശ്നം ഉണ്ടായിരുന്നു. അതിനുള്ള ചികിത്സയിലായിരുന്നു. മരുന്നുകൾ കഴിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പരിശോധിച്ചു വരികയാണ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും അന്വേഷണത്തിൻ്റെ ഒരു ഘട്ടത്തിലും ഒരു രാഷ്ട്രീയക്കാരന്റെയും പേര് ഉയർന്നുവന്നിട്ടില്ലെന്നും മുംബൈ പൊലീസ് മേധാവി പരം ബിർ സിങ്ങ് മാധ്യമങ്ങളോട് പറഞ്ഞു.

വഞ്ചന, അക്കൗണ്ടിൽ നിന്ന് പണം മാറ്റൽ, മാനസിക പീഡനം എന്നീ ആരോപണങ്ങൾ നേരിടുന്ന നടി റിയ ചക്രവർത്തിക്കെതിരെ നടൻ്റെ കുടുംബം നല്കിയ പരാതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സിങ്ങ് മറുപടി പറഞ്ഞു.

നടന്റെ അക്കൗണ്ടിൽ നിന്ന് 15 കോടിരൂപ തട്ടിയെടുത്തു എന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബീഹാർ പൊലീസ് നടിക്കെതിരെ എഫ്ഐആർ ഇട്ടിട്ടുണ്ട്. എന്നാൽ മുംബൈ പൊലീസ് ഇതിനെ എതിർക്കുന്നു.

“നടൻ്റെ അക്കൗണ്ടിൽ 18 കോടി രൂപ ഉണ്ടെന്ന് അന്വേഷണത്തിനിടെ
കണ്ടെത്തിയിരുന്നു. അതിൽ 4.5 കോടി രൂപ ഇപ്പോഴും അക്കൗണ്ടിലുണ്ട്. റിയ ചക്രവർത്തിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം മാറ്റിയതായി കണ്ടെത്തിയിട്ടില്ല. അതേപ്പറ്റി അന്വേഷണം നടക്കുകയാണ്.

മുംബൈ പൊലീസ് ചോദ്യം ചെയ്ത 56 പേരിൽ റിയ ചക്രവർത്തിയും ഉൾപ്പെടുന്നതായി സിങ്ങ് പറഞ്ഞു. ചലച്ചിത്രമേഖലയിലെ കടുത്ത വൈരാഗ്യവും സംഘർഷങ്ങളും കാരണമാണ് സുശാന്ത് സിങ്ങ് രജ്പുത് ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം അന്വേഷിച്ചുവരികയാണ്.

റിയ ചക്രവർത്തിയെ പലതവണ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും രണ്ടു തവണ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

മരണത്തിന് രണ്ട് ദിവസത്തിന് ശേഷം സുശാന്ത് സിങ്ങിന്റെ പിതാവും സഹോദരിയും സഹോദരീ ഭർത്താവും മൊഴി നൽകിയിരുന്നു. എന്നാൽ അവർ ആരും തന്നെ സംശയം പ്രകടിപ്പിച്ചിരുന്നില്ല.

പ്രൊഫഷണൽ രംഗത്തെ വൈരാഗ്യം, സാമ്പത്തിക ഇടപാടുകൾ, മാനസികാരോഗ്യം തുടങ്ങി എല്ലാ വശങ്ങളും ഉൾക്കൊണ്ട അന്വേഷണമാണ് നടക്കുന്നത്. അദ്ദേഹത്തിന്റെ ലാപ്‌ടോപ്പും ഫോണും സാങ്കേതിക തെളിവായി എടുത്തിട്ടുണ്ട്. എല്ലാ വശങ്ങളും വിശദമായിത്തന്നെ പരിശോധിക്കും, അദ്ദേഹം പറഞ്ഞു.