“പ്രിയ സുശാന്ത് സിങ്ങ് രജ്പുത്, ആ രഹസ്യം നിങ്ങളോടൊപ്പം പോയ് മറഞ്ഞിരിക്കുന്നു” ഭൂമിക ചൗളയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്

sushant singh rajput ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങളാണ് ദിനംപ്രതി ഉയർന്നുവരുന്നത്. ഗൂഢാലോചനാ സിദ്ധാന്തങ്ങൾ മുതൽ സ്വജനപക്ഷപാതം വരെ അതിലുണ്ട്. താരം വിഷാദ രോഗത്തിൻ്റെ പിടിയിലായിരുന്നെന്നും മരുന്നുകൾ കഴിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നടനെതിരെ വലിയൊരു ലോബി പ്രവർത്തിച്ചിരുന്നെന്നും കടുത്ത സമ്മർദത്തിൻ്റെയും ആശങ്കയുടെയും നടുക്കയത്തിലായിരുന്നു അദ്ദേഹമെന്നുമാണ് പിന്നീട് ഉയർന്നുവന്ന ആരോപണങ്ങൾ. sushant singh rajput വസ്തുതകളുടെ പിൻബലമില്ലാതെ, ആളുകളെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തിയുളള ആരോപണങ്ങളും കുറ്റപ്പെടുത്തലും അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ ഒപ്പം എം.എസ് ധോണി: ദി More
 
sushant singh rajput

ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ആരോപണങ്ങളാണ് ദിനംപ്രതി ഉയർന്നുവരുന്നത്. ഗൂഢാലോചനാ സിദ്ധാന്തങ്ങൾ മുതൽ സ്വജനപക്ഷപാതം വരെ അതിലുണ്ട്. താരം വിഷാദ രോഗത്തിൻ്റെ പിടിയിലായിരുന്നെന്നും മരുന്നുകൾ കഴിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നടനെതിരെ വലിയൊരു ലോബി പ്രവർത്തിച്ചിരുന്നെന്നും കടുത്ത സമ്മർദത്തിൻ്റെയും ആശങ്കയുടെയും നടുക്കയത്തിലായിരുന്നു അദ്ദേഹമെന്നുമാണ് പിന്നീട് ഉയർന്നുവന്ന ആരോപണങ്ങൾ.

sushant singh rajput
വസ്തുതകളുടെ പിൻബലമില്ലാതെ, ആളുകളെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തിയുളള ആരോപണങ്ങളും കുറ്റപ്പെടുത്തലും അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ ഒപ്പം എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറിയിൽ വേഷമിട്ട നടി ഭൂമിക ചൗള എല്ലാവരോടും അഭ്യർഥിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
അവരുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങിനെയാണ്:
“പ്രിയ സുശാന്ത്, എവിടെയായിരുന്നാലും നിങ്ങൾ ദൈവത്തിന്റെ കൈയിലാണ്… നിങ്ങൾ പോയിട്ട് ഒരാഴ്ചയായി… നിങ്ങളെ ഈ ഭൂമിയിൽ നിന്നും കൊണ്ടുപോയതെന്താണ് – ആ രഹസ്യവും നിങ്ങളോടൊപ്പം പോയ് മറഞ്ഞിരിക്കുന്നു. താങ്കളുടെ ഹൃദയത്തിൻ്റെ ആഴത്തിലാണ് ആ രഹസ്യം ഒളിപ്പിച്ച് വച്ചിരിക്കുന്നത്…താങ്കൾക്ക് വേണ്ടി പ്രാർഥിക്കാനും പ്രിയപ്പെട്ട ഓർമകൾക്കായി അല്പസമയം നീക്കിവയ്ക്കാനും ഞാൻ ആഗ്രഹിക്കുന്നു…
മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളും പലതരം ആരോപണങ്ങളും ഉയർന്നു വരുന്നതായി നടി എഴുതുന്നു. “എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള നിരവധി ഊഹാപോഹങ്ങൾ ഉണ്ട്….അവിടെ വിഷാദവും സമ്മർദവും കോപവുമുണ്ട് ” ആരെയാണ് കുറ്റപ്പെടുത്തേണ്ടത് ? വ്യവസായം അത് ചെയ്തു, ബന്ധങ്ങൾ ഇത് ചെയ്തു. അങ്ങനെ പലതും… പ്രിയപ്പെട്ടർ അദ്ദേഹത്തിൻ്റെ ആത്മാവിനെ ബഹുമാനിക്കണം…
പരസ്പരം കുറ്റപ്പെടുത്താൻ ചെലവഴിക്കുന്ന സമയം പ്രാർഥനയ്ക്കായി വിനിയോഗിക്കാൻ നടി കുറിപ്പിൽ ആവശ്യപ്പെടുന്നു. പ്രിയപ്പെട്ട നടൻ്റെ ഓർമകളിൽ മുഴുകി അല്പനേരം ഇരിക്കണം. തനിക്കും മറ്റുള്ളവർക്കുമായി പോസിറ്റീവായി സമയം ചെലവഴിക്കണം. ആരോപണങ്ങൾ കൊണ്ട് ആർക്കും പ്രയോജനമില്ല. പൊതുമണ്ഡലത്തിൽ ഇനിയും ഇതേപ്പറ്റിയുള്ള അനാവശ്യ ചർച്ചകൾ അരുതെന്ന അഭ്യർഥനയോടെയാണ് നടിയുടെ കുറിപ്പ് അവസാനിക്കുന്നത്.