സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ‘ദ ആംഗ്രി വൈറസ്’

കോവിഡ് കാലത്ത് അനധികൃതമായി വിൽക്കുന്ന മദ്യം വാങ്ങിയെത്തിയ യുവാവിന് സംഭവിച്ച ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ ഹ്രസ്വ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരനായ സൂര്യജിത്ത്. ദ ആംഗ്രി വൈറസ് എന്ന ചിത്രം ഈ കോവിഡ്-19 കാലത്ത് മികച്ച ഒരു സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. ഹ്രസ്വചിത്രത്തിന്റെ കഥാരചന, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് സൂര്യജിത്ത് ആണ്. കൂടാതെ ടെക്നോപാർക്കിലെ മറ്റൊരു ജീവനക്കാരനായ ജോസ് ആന്റണിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട് സംവിധായകൻ. ശബ്ദം നൽകിയിരിക്കുന്നത് നിത്യ പ്രേം. ഇവരെല്ലാം തന്നെ അവരവരുടെ വീടുകളിലിരുന്നാണ് More
 

കോവിഡ്‌ കാലത്ത്‌ അനധികൃതമായി വിൽക്കുന്ന മദ്യം വാങ്ങിയെത്തിയ യുവാവിന്‌ സംഭവിച്ച ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ ഹ്രസ്വ ചിത്രത്തിലൂടെ അവതരിപ്പിക്കുകയാണ് തിരുവനന്തപുരം ടെക്നോപാർക്ക്‌ ജീവനക്കാരനായ സൂര്യജിത്ത്‌. ദ ആംഗ്രി വൈറസ് എന്ന ചിത്രം ഈ കോവിഡ്-19 കാലത്ത് മികച്ച ഒരു സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.

ഹ്രസ്വചിത്രത്തിന്റെ കഥാരചന, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് സൂര്യജിത്ത് ആണ്. കൂടാതെ ടെക്‌നോപാർക്കിലെ മറ്റൊരു ജീവനക്കാരനായ ജോസ് ആന്റണിക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട് സംവിധായകൻ. ശബ്ദം നൽകിയിരിക്കുന്നത്‌ നിത്യ പ്രേം.

ഇവരെല്ലാം തന്നെ അവരവരുടെ വീടുകളിലിരുന്നാണ് ഷോർട് ഫിലിമിൽ പങ്കാളികളായത്. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ഈ ഹ്രസ്വ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.