കെബിസിയുടെ പുതിയ സീസണിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപ് ഗണിത അധ്യാപകൻ മരണപെട്ടു

സോണി എന്റർടൈൻമെന്റ് ടെലിവിഷൻ ‘കോൻ ബനേഗാ ക്രോർപതി'(കെബിസി)യുടെ പുതിയ സീസണിൽ പങ്കെടുക്കുവാനിരുന്ന ഗണിത അധ്യാപകൻ മരണപെട്ടു. മധ്യപ്രദേശിൽ നിന്നുള്ള ഗണിത അധ്യാപകൻ തന്റെ ഓഡിഷൻ നടക്കുന്നതിന്റെ തലേദിവസമാണ് മരണപ്പെട്ടത് . 43 വയസുള്ള രവി സുഡാലെയ്ക്ക് ശനിയാഴ്ചയാണ് ഓഡിഷന് നിശ്ചയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി ഹൃദയാഘാതമുലം മരണപ്പെടുകയാണ് ഉണ്ടായത്. രവി സുഡാലെ ഈ ഷോയിൽ പങ്കെടുക്കാനും കോടീശ്വരനാകാനും വളരെ ഏറെ ആഗ്രഹിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് വെളിപ്പെടുത്തി. വെള്ളിയാഴ്ച രാത്രി തന്റെ ഓഡിഷൻ കാൾ ലഭിച്ച രവി വളരെ More
 

സോണി എന്റർടൈൻമെന്റ് ടെലിവിഷൻ ‘കോൻ ബനേഗാ ക്രോർപതി'(കെബിസി)യുടെ പുതിയ സീസണിൽ പങ്കെടുക്കുവാനിരുന്ന ഗണിത അധ്യാപകൻ മരണപെട്ടു. മധ്യപ്രദേശിൽ നിന്നുള്ള ഗണിത അധ്യാപകൻ തന്റെ ഓഡിഷൻ നടക്കുന്നതിന്റെ തലേദിവസമാണ് മരണപ്പെട്ടത് . 43 വയസുള്ള രവി സുഡാലെയ്ക്ക് ശനിയാഴ്ചയാണ് ഓഡിഷന് നിശ്ചയിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി ഹൃദയാഘാതമുലം മരണപ്പെടുകയാണ് ഉണ്ടായത്. രവി സുഡാലെ ഈ ഷോയിൽ പങ്കെടുക്കാനും കോടീശ്വരനാകാനും വളരെ ഏറെ ആഗ്രഹിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് വെളിപ്പെടുത്തി.

വെള്ളിയാഴ്ച രാത്രി തന്റെ ഓഡിഷൻ കാൾ ലഭിച്ച രവി വളരെ ഉത്കണ്ഠാകുലനായിരുന്നു. ആരോഗ്യം വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ഉടൻ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രവി സുഡാലെ മധ്യപ്രദേശിലെ ബിയോറ നഗരത്തിലെ ആർ‌കെ കോൺ‌വെൻറ് സ്കൂളിൽ കണക്ക് അദ്ധ്യാപകനാണ്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.

കോൻ ബനേകാ ക്രോർപതിയുടെ ഈ പന്ത്രണ്ടാം സീസൺ പൂർണമായും വെർച്വൽ ഗെയിം ഷോ ആക്കാനാണ് തിരുമാനിച്ചിരിക്കുന്നത് .പരിപാടിയുടെ ഓഡിഷനുകളും സെലക്ഷൻ പ്രോസസ്സുകളും ഓൺലൈൻ വഴിയാണ് അണിയറ പ്രവർത്തകർ നടത്തുന്നത് . കോൻ ബനേകാ ക്രോർപതിയുടെ ഈ പന്ത്രണ്ടാം സീസൺ പൂർണമായും വെർച്വൽ ഗെയിം ഷോ ആക്കാനാണ് തിരുമാനിച്ചിരിക്കുന്നത് .

മെയ് 9 മുതൽ മെയ് 22 വരെ പുതിയ സീസണിന്റെ രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് സോണി ടിവി അറിയിച്ചിരുന്നു, എല്ലാ രാത്രിയിലും അമിതാഭ് ബച്ചൻ ഒരു പുതിയ ചോദ്യം ചോദിക്കും, അത് മെസ്സേജിലൂടെയോ സോണി എൽ‌ഐവി ആപ്പിലൂടെയോ ഉത്തരം നൽകാം. ഇതിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ഓൺലൈൻ വഴി സ്ക്രീനിംഗ് നടത്തി, അന്തിമ വ്യക്തിഗത അഭിമുഖത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത് .