തരംഗമായി വലിമൈ മോഷൻ പോസ്റ്റർ
തമിഴ് സൂപ്പർ സ്റ്റാർ അജിത്തിന്റെ പുതിയ ചിത്രം 'വലിമൈ' യുടെ മോഷൻ പോസ്റ്റർ ചുരുങ്ങിയ സമയത്തിനകം തന്നെ യൂടൂബിൽ ട്രെൻഡിങ്ങായി മാറി കഴിഞ്ഞു. അജിത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫസ്റ്റ് ലൂക്കുമായിട്ടാണ് മോഷൻ പോസ്റ്റർ പുറത്തിറങ്ങിയത്.
ഐശ്വര്യമൂർത്തി ഐപിഎസ് എന്ന പോലീസ് ഓഫീസറായിട്ടാണ് അജിത് ചിത്രത്തിൽ എത്തുന്നത്. എച്ച്. വിനോദ് സംവിധാനം നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ബോണി കപൂറാണ്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.. ഇവരെ കൂടാതെ ബോളിവുഡ് താരം ജോൺ എബ്രഹാമും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .
ചിത്രത്തിന് സംഗീതം ഒരുക്കിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. ക്യാമറ നീരവ് ഷാ. പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബിൽ ഇതിനോടകം ചിത്രം ഇടംപിടിച്ചു കഴിഞ്ഞുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ആക്ഷന് ഏറെ പ്രധാന്യമുള്ള ചിത്രമാണ് 'വലിമൈ'. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഒന്നിലധികം തവണ അജിത്തിന് പരിക്കുകൾ പറ്റിയിരുന്നു.