ആടുജീവിതം ഷൂട്ടിങ്ങ് സംഘത്തിന് വിസ നീട്ടി നൽകും

കോവിഡ് 19 -നെ തുടർന്ന് ജോർദാനിൽ കുടുങ്ങിപ്പോയ സിനിമാ ഷൂട്ടിങ്ങ് സംഘത്തിന് വിസ നീട്ടി നൽകും. ഇതിനായി മന്ത്രി എ കെ ബാലൻ വിദേശകാര്യമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ടു. സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെടെയുള്ള സംഘമാണ് ജോർദാനിൽ കുടുങ്ങിയത്. ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന സിനിമയുടെ ചിത്രീകരണത്തിനാണ് സംഘം ജോർദാനിൽ എത്തിയത്. കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സർക്കാറുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഷൂട്ടിങ്ങിനു പോയ സംഘം അവിടെ More
 

കോവിഡ് 19 -നെ തുടർന്ന് ജോർദാനിൽ കുടുങ്ങിപ്പോയ സിനിമാ ഷൂട്ടിങ്ങ് സംഘത്തിന് വിസ നീട്ടി നൽകും. ഇതിനായി മന്ത്രി എ കെ ബാലൻ വിദേശകാര്യമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ടു. സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെടെയുള്ള സംഘമാണ് ജോർദാനിൽ കുടുങ്ങിയത്. ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന സിനിമയുടെ ചിത്രീകരണത്തിനാണ് സംഘം ജോർദാനിൽ എത്തിയത്.

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സർക്കാറുകൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഷൂട്ടിങ്ങിനു പോയ സംഘം അവിടെ കുടുങ്ങിപ്പോയത്. എന്നാൽ ആശങ്ക വേണ്ടെന്നും എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും സാംസ്കാരിക വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി എ കെ ബാലൻ അറിയിച്ചു. ഇതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിക്കാമെന്ന് ജോർദാനിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നീളുന്നതിലും വിസാ കാലാവധി തീരുന്നതിലുമുള്ള ആശങ്ക സിനിമ പ്രവർത്തകർ പങ്ക് വച്ചിരുന്നു.

ഈ സാഹചര്യം കണക്കിലെടുത്താണ് വിസ നീട്ടി നൽകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ രാജ്യാന്തര വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നതുകൊണ്ട് ഇവരെ തിരികെയെത്തിക്കുന്നത് ഇപ്പോൾ പ്രയോഗികമല്ല. അതുകൊണ്ട് തന്നെ വിസയുടെ കാലാവധി നീട്ടുകയെന്നതാണ് പ്രായോഗിക മാർഗം.