ജോണി വാക്കറിലെ കുട്ടപ്പായി ഇപ്പോ എവിടെയാണെന്ന് അറിയണ്ടേ?

Johny Walker മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് ജോണി വാക്കര്. 1992-ൽ ജയരാജ് അണിച്ചൊരുക്കിയ ചിത്രമാണ് ഇത്. ജോണി വർഗ്ഗീസ് എന്ന കേന്ദ്ര കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ജോണി വർഗ്ഗീസിനെ മലയാളി പ്രേക്ഷകർ ഓർക്കുന്നതുപോലെ തന്നെ അതില് ജോണിയുടെ സന്തത സഹചാരിയായ കുട്ടപ്പായിയെയും ആരും മറന്നുകാണില്ല . ജോണി വാക്കർ എന്ന ചിത്രം അവസാനിക്കുമ്പോൾ തന്റെ ജോണിച്ചായനെ നഷ്ട്ടപ്പെട്ട് നിറകണ്ണുകളോട് നിൽക്കുന്ന കുട്ടപ്പായി ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു. എന്നാൽ ജോണി വാക്കറിലെ കുട്ടപ്പായി എപ്പോൾ More
 

Johny Walker

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് ജോണി വാക്കര്‍. 1992-ൽ ജയരാജ് അണിച്ചൊരുക്കിയ ചിത്രമാണ് ഇത്. ജോണി വർഗ്ഗീസ് എന്ന കേന്ദ്ര കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ജോണി വർഗ്ഗീസിനെ മലയാളി പ്രേക്ഷകർ ഓർക്കുന്നതുപോലെ തന്നെ അതില്‍ ജോണിയുടെ സന്തത സഹചാരിയായ കുട്ടപ്പായിയെയും ആരും മറന്നുകാണില്ല . ജോണി വാക്കർ എന്ന ചിത്രം അവസാനിക്കുമ്പോൾ തന്‍റെ ജോണിച്ചായനെ നഷ്ട്ടപ്പെട്ട് നിറകണ്ണുകളോട് നിൽക്കുന്ന കുട്ടപ്പായി ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു. എന്നാൽ ജോണി വാക്കറിലെ കുട്ടപ്പായി എപ്പോൾ എവിടെ ആണെന്ന് അറിയുമോ? Johny Walker

 

ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസിലാണ് ജോണിവാക്കറിലെ കുട്ടപ്പായി കുറിച്ച് അന്വേഷണം വന്നത്. ആ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ കുട്ടപ്പായിയെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ കണ്ടെത്തുകയും ചെയ്തു. തമിഴ്നാട് സ്വദേശിയായ നീലകണ്ഠന്‍ നടരാജനായിരുന്നു നമ്മൾ മലയാളികളുടെ കുട്ടപ്പായി . എന്നാൽ ഇപ്പോൾ കുട്ടപ്പായി ഒരു ഡാൻസ് മാസ്റ്ററാണ് .ഇന്ത്യയിലല്ല അങ്ങ് ജപ്പാനിലാണ് കുട്ടപ്പായി ഡാന്‍സ് മാസ്റ്ററായി ജോലി ചെയ്യുന്നത് .താൻ 1991ല്‍ മലയാള സിനിമയില്‍ അഭിനയിച്ച കാര്യം താരം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. കുട്ടപ്പായി എന്ന കഥാപാത്രത്തെ ആസ്പദമാക്കി ജോണി വാക്കറിന്റെ രണ്ടാം ഭാഗം വരുമെന്ന് ജയരാജ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ഈ പ്രോജക്ട് പുരോഗമിച്ചില്ല.


ചിത്രത്തില്‍ രഞ്ജിതയായിരുന്നു നായിക. ജോണി വർഗ്ഗീസ് എന്ന കഥാപാത്രം അനിയനോടൊപ്പം കോളേജിൽ വീണ്ടും പഠിക്കാൻ വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. ബോളിവുഡ് താരം ജീത്ത് ഉപേന്ദ്രയായിരുന്നു മമ്മൂട്ടിയുടെ അനിയനായി അഭിനയിച്ചത്.