രണഭൂമിയുടെ ട്രൈലർ പുറത്തിറങ്ങി

ചരിത്ര കഥപറയുന്ന ചിത്രമായ ‘രണഭൂമി’യുടെ ട്രൈലർ പുറത്തിറങ്ങി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി എന്ന വീര നായകന്റെ കഥയാണ് രണഭൂമിയിലൂടെ പറയുന്നത്. നവാഗതനായ ഷഹബാസ് പാണ്ടിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഷഹബാസ് പാണ്ടിക്കാടിൻറെ തന്നെ. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ ജന്മനാടായ പാണ്ടിക്കാടിനെ ഉൾപ്പെടുത്തിയ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ബിജുലാലാണ് വാരിയൻ കുന്നത്ത് ഹാജി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തെയും മുതലാളി മേൽക്കോയ്മക്കും എതിരെ ശക്തമായി ധീരതയോടെ പടവെട്ടിയ യോദ്ധാവാണ് വാരിയൻ കുന്നത്ത് ഹാജി. . ഡൂഡ്സ് ക്രിയേഷന്റെ ബാനറിൽ More
 

ചരിത്ര കഥപറയുന്ന ചിത്രമായ ‘രണഭൂമി’യുടെ ട്രൈലർ പുറത്തിറങ്ങി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജി എന്ന വീര നായകന്റെ കഥയാണ് രണഭൂമിയിലൂടെ പറയുന്നത്. നവാഗതനായ ഷഹബാസ് പാണ്ടിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഷഹബാസ് പാണ്ടിക്കാടിൻറെ തന്നെ. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ ജന്മനാടായ പാണ്ടിക്കാടിനെ ഉൾപ്പെടുത്തിയ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ബിജുലാലാണ് വാരിയൻ കുന്നത്ത് ഹാജി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തെയും മുതലാളി മേൽക്കോയ്മക്കും എതിരെ ശക്തമായി ധീരതയോടെ പടവെട്ടിയ യോദ്ധാവാണ് വാരിയൻ കുന്നത്ത് ഹാജി. . ഡൂഡ്സ് ക്രിയേഷന്റെ ബാനറിൽ മുബാറക്കാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അസർ മുഹമ്മദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് . ഒ.എം. കരുവാരക്കുണ്ടിന്റെ വരികൾക്ക് മുഹസിൻ കുരിക്കൾ, ഷിഫ്ഖാത്ത് റാഫി എന്നിവർ സംഗീതം നൽകിയിരിക്കുന്നു.

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിക് അബുവും ചിത്രം ചെയ്യുന്നതായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ രചന ഹർഷദും റമീസും ചേർന്നാണ് നിർവഹിക്കുന്നത്.