‘ആഹാ ‘ ടീസർ പുറത്തിറങ്ങി
കബഡി കളിക്കാരുടെ കഥപറയുന്ന ‘ആഹാ ‘ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. മോഹൻലാലാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്. ഇന്ദ്രജിത് സുകുമാരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഡിറ്റർ ബിബിൻ പോൾ സാമുവലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മനോജ് കെ ജയന്, ശാന്തി ബാലചന്ദ്രന്, അമിത് ചക്കാലക്കല്‍, അശ്വിന് കുമാര്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാമാണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ടോബിത് ചിറയത്താണ്. More
Mar 21, 2020, 12:42 IST
കബഡി കളിക്കാരുടെ കഥപറയുന്ന ‘ആഹാ ‘ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. മോഹൻലാലാണ് ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടത്.
ഇന്ദ്രജിത് സുകുമാരനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എഡിറ്റർ ബിബിൻ പോൾ സാമുവലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മനോജ് കെ ജയന്, ശാന്തി ബാലചന്ദ്രന്, അമിത് ചക്കാലക്കല്‍, അശ്വിന് കുമാര്‍, സിദ്ധാര്‍ത്ഥ് ശിവ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാമാണ് നിർമാണം.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ടോബിത് ചിറയത്താണ്. പ്രശസ്ത ഗായിക സയനോര ഫിലിപ്പാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വടംവലിക്കാരനായ കൊച്ച് എന്ന വ്യത്യസ്തമായ കഥാപാത്രമായാണ് ഇന്ദ്രജിത് ചിത്രത്തിൽ എത്തുന്നത്.