ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് നിരോധനം ഏർപ്പെടുത്തി ഫ്രഞ്ച് സുപ്രീം കോടതി

കോവിഡ്-19 നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനായി പൊലീസ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിന് ഫ്രഞ്ച് സുപ്രീം കോടതി നിരോധനം ഏർപ്പെടുത്തി. സ്വകാര്യത സംരക്ഷിക്കുന്ന നിയമം നടപ്പിലാവും വരെ, അല്ലെങ്കിൽ വ്യക്തികളുടെ ഐഡൻ്റിറ്റി തിരിച്ചറിയാതിരിക്കാനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുന്നതുവരെ, ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം വേണ്ടെന്ന് പൊലീസിന് കർശന നിർദേശം നല്കിയിട്ടുണ്ട്. പൊലീസിൻ്റെ ഡ്രോൺ നിരീക്ഷണത്തിനെതിരെ ഫ്രാൻസിൽ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തു വന്നിരുന്നു. സാമൂഹ്യ അകലം പാലിക്കാതെ ഒത്തുകൂടുന്നവരെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിക്കുമ്പോൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുകയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. രാജ്യത്തെ മുഴുവൻ പൗരന്മാർക്കും More
 

കോവിഡ്-19 നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനായി പൊലീസ് ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണത്തിന് ഫ്രഞ്ച് സുപ്രീം കോടതി

നിരോധനം ഏർപ്പെടുത്തി. സ്വകാര്യത സംരക്ഷിക്കുന്ന നിയമം നടപ്പിലാവും വരെ, അല്ലെങ്കിൽ വ്യക്തികളുടെ ഐഡൻ്റിറ്റി തിരിച്ചറിയാതിരിക്കാനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുന്നതുവരെ, ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം വേണ്ടെന്ന് പൊലീസിന് കർശന നിർദേശം നല്കിയിട്ടുണ്ട്.

പൊലീസിൻ്റെ ഡ്രോൺ നിരീക്ഷണത്തിനെതിരെ ഫ്രാൻസിൽ വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തു വന്നിരുന്നു. സാമൂഹ്യ അകലം പാലിക്കാതെ ഒത്തുകൂടുന്നവരെ കണ്ടെത്താൻ ഡ്രോണുകൾ ഉപയോഗിക്കുമ്പോൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുകയാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

രാജ്യത്തെ മുഴുവൻ പൗരന്മാർക്കും സ്വകാര്യ ജീവിതത്തിന് അവകാശമുണ്ടെന്നും ഡ്രോണുകളുടെ ഉപയോഗം സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടുന്നതിന് ഇടയാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.