ഇന്ത്യക്കാര്‍ ഒരു മിനിറ്റില്‍ 4 തവണ ‘ഹനുമാന്‍ ചാലിസ’ ചൊല്ലാന്‍ ആമസോണ്‍ അലക്സയോട് ആവശ്യപ്പെടുന്നു

ആമസോണ് പുറത്തിറക്കിയ വോയിസ് അസിസ്റ്റന്റ് സ്മാര്ട്ട് സ്പീക്കറാണ് അലക്സ. 2019ലെ റിപ്പോര്ട്ട് പ്രകാരം സ്മാര്ട്ട് സ്പീക്കര് വിപണിയില് 31% സ്വന്തമാക്കി ആമസോണ് മുന്നില് നില്ക്കുമ്പോള് 29% നേടി തൊട്ടു പിറകിലുള്ളത് ഗൂഗിളാണ്. ടൈംസ് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തു വിട്ട ലേഖനത്തില് രസകരമായ ചില കാര്യങ്ങള് പറഞ്ഞിരിക്കുന്നു. ഇന്ത്യക്കാര് അലക്സയോടു ഒരു ദിവസം ഏറ്റവും കൂടുതല് ചോദിക്കുന്നത് ‘ഹൌ ആര് യു’ എന്ന ചോദ്യമാണ്. ഒരു മിനിറ്റില് പതിനൊന്നു തവണയാണ് അലക്സയോടു ഈ ചോദ്യം ചോദിക്കുക. മറ്റൊരു More
 

ആമസോണ്‍ പുറത്തിറക്കിയ വോയിസ്‌ അസിസ്റ്റന്റ്‌ സ്മാര്‍ട്ട്‌ സ്പീക്കറാണ് അലക്സ. 2019ലെ റിപ്പോര്‍ട്ട്‌ പ്രകാരം സ്മാര്‍ട്ട്‌ സ്പീക്കര്‍ വിപണിയില്‍ 31% സ്വന്തമാക്കി ആമസോണ്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ 29% നേടി തൊട്ടു പിറകിലുള്ളത് ഗൂഗിളാണ്.

ടൈംസ്‌ ഓഫ് ഇന്ത്യ അടുത്തിടെ പുറത്തു വിട്ട ലേഖനത്തില്‍ രസകരമായ ചില കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇന്ത്യക്കാര്‍ അലക്സയോടു ഒരു ദിവസം ഏറ്റവും കൂടുതല്‍ ചോദിക്കുന്നത് ‘ഹൌ ആര്‍ യു’ എന്ന ചോദ്യമാണ്. ഒരു മിനിറ്റില്‍ പതിനൊന്നു തവണയാണ് അലക്സയോടു ഈ ചോദ്യം ചോദിക്കുക. മറ്റൊരു രസകരമായ കാര്യം മിനിറ്റില്‍ നാല് ഇന്ത്യക്കാര്‍ അലക്സയോട് ‘ഹനുമാന്‍ ചാലിസ’ ചൊല്ലാന്‍ ആവശ്യപ്പെടും.

പിന്നെ അലക്സ നേരിടുന്ന ‘കുനഷ്ടു’ ചോദ്യങ്ങള്‍ ‘ഐ ലവ് യു’ മിനിറ്റില്‍ ഒന്ന് വീതം, പിന്നെ വിവാഹ അഭ്യര്‍ഥനകള്‍ 2 മിനിറ്റില്‍ ഓരോന്ന് വീതം. പിന്നെ ഉടമസ്ഥര്‍ അലക്സയോട് കഥകള്‍ പറയാന്‍ ആവശ്യപ്പെടുന്നത് നിരവധി തവണയാണ്. ഒരു ദിവസം 8 മണിക്കൂര്‍ വരെ അലക്സ കഥ പറയാന്‍ സമയം ചെലവഴിക്കുന്നുണ്ടെന്നു ലേഖനത്തില്‍ പറയുന്നു.