മത്സ്യകന്യകയാകാൻ ലക്ഷങ്ങൾ ചെലവഴിച്ചു യുവതി

കുട്ടിക്കാലത്ത് കണ്ട കാർട്ടൂൺ കഥാപാത്രമായ മത്സ്യകന്യകയോട് അഭിനിവേശം കയറി വിദ്യാർത്ഥിനി ലക്ഷങ്ങൾ ചെലവഴിച്ചു മത്സ്യകന്യകയായി മാറി. പെൻസിൽവാനിയ നിവാസിയായ കോറൈൻ ഹിന്റൺ എന്ന 22 വയസുള്ള യുവതിയാണ് രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചു മത്സ്യകന്യകയുടേത് പോലുള്ള വാലും മറ്റ് അവയങ്ങളും നിർമ്മിച്ചത്. പരിസ്ഥിതി പഠന വിദ്യാർത്ഥിനിയാണ് കോറൈൻ. മൽസ്യകന്യകയെ പോലെ നീന്തുന്നതിനായി നീന്തൽ പഠിക്കാൻ നൂറു മണിക്കൂർ സമയമാണ് കോറൈൻ കുളത്തിൽ ചെലവഴിക്കുന്നത്. ഏഴാം വയസിൽ ഒരു പാർക്കിൽ വെച്ചാണ് ഡിസ്നിയുടെ ഏരിയൽ മത്സ്യകന്യകയെ കോറൈൻ കാണുന്നത്. More
 

കുട്ടിക്കാലത്ത് കണ്ട കാർട്ടൂൺ കഥാപാത്രമായ മത്സ്യകന്യകയോട് അഭിനിവേശം കയറി വിദ്യാർത്ഥിനി ലക്ഷങ്ങൾ ചെലവഴിച്ചു മത്സ്യകന്യകയായി മാറി. പെൻസിൽവാനിയ നിവാസിയായ കോറൈൻ ഹിന്റൺ എന്ന 22 വയസുള്ള യുവതിയാണ് രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചു മത്സ്യകന്യകയുടേത് പോലുള്ള വാലും മറ്റ് അവയങ്ങളും നിർമ്മിച്ചത്. പരിസ്ഥിതി പഠന വിദ്യാർത്ഥിനിയാണ് കോറൈൻ. മൽസ്യകന്യകയെ പോലെ നീന്തുന്നതിനായി നീന്തൽ പഠിക്കാൻ നൂറു മണിക്കൂർ സമയമാണ് കോറൈൻ കുളത്തിൽ ചെലവഴിക്കുന്നത്.

ഏഴാം വയസിൽ ഒരു പാർക്കിൽ വെച്ചാണ് ഡിസ്നിയുടെ ഏരിയൽ മത്സ്യകന്യകയെ കോറൈൻ കാണുന്നത്. അവരെ കണ്ടപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു എനിക്കും അതാണ് വേണ്ടതെന്ന്, എനിക്ക് അവരെ പോലെയാകണമെന്നു ഞാൻ അന്നേ നിശ്ചയിച്ചു, കോറൈൻ പറഞ്ഞു.

ഇപ്പോൾ കുട്ടികളുടെ പാർട്ടിയിൽ മത്സ്യകന്യകയായി കോറൈനെ ആളുകൾ വിളിക്കാറുണ്ട്. കൂടാതെ നിരവധി ആളുകളാണ് തടാകങ്ങളിലും പാർട്ടിയിലും കോറൈനൊപ്പം ഫോട്ടോ എടുക്കാൻ വരാറുണ്ട്.

ദി മാസ്ക്ഡ് മെർമെയ്ഡ്’ എന്ന തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക് പേജിലൂടെ കോറൈൻ തന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്യാറുണ്ട്.