ലേറ്റ് നൈറ്റ് ഷൂട്ട് വെറുക്കുന്നു, ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാമിൽ

Unni Mukundan ലേറ്റ് നൈറ്റ് ഷൂട്ട് വെറുക്കുന്നതായി യുവതാരം ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടൻ തൻ്റെ ചില അനിഷ്ടങ്ങളെപ്പറ്റി തുറന്നു പറഞ്ഞത്. ഇന്ന് എന്താണ് തനിക്ക് വേണ്ടത് എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. ”നിനക്കൊപ്പം ഒരു കാപ്പി കുടിക്കണം” എന്നതാണ് പോസ്റ്റിലെ ഹൈലൈറ്റ്. എന്തെല്ലാമാണ് താൻ വെറുക്കുന്നതെന്ന് നടൻ പിന്നീട് പറയുന്നു. ലേറ്റ് നൈറ്റ് ഷൂട്ടുകൾ, മെസ്ഡ് അപ്പ് സ്ലീപ്പ്, സൂപ്പർ ലേറ്റ് ബ്രേക്ക് ഫാസ്റ്റ്, മെസ്ഡ് അപ്പ് ജിം റൂട്ടീൻ… രസകരമായ കമൻ്റുകളാണ് പോസ്റ്റിന് More
 

Unni Mukundan

ലേറ്റ് നൈറ്റ് ഷൂട്ട് വെറുക്കുന്നതായി യുവതാരം ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് നടൻ തൻ്റെ ചില അനിഷ്ടങ്ങളെപ്പറ്റി തുറന്നു പറഞ്ഞത്.

ഇന്ന് എന്താണ് തനിക്ക് വേണ്ടത് എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. ”നിനക്കൊപ്പം ഒരു കാപ്പി കുടിക്കണം” എന്നതാണ് പോസ്റ്റിലെ ഹൈലൈറ്റ്. എന്തെല്ലാമാണ് താൻ വെറുക്കുന്നതെന്ന് നടൻ പിന്നീട് പറയുന്നു. ലേറ്റ് നൈറ്റ് ഷൂട്ടുകൾ, മെസ്ഡ് അപ്പ് സ്ലീപ്പ്, സൂപ്പർ ലേറ്റ് ബ്രേക്ക് ഫാസ്റ്റ്, മെസ്ഡ് അപ്പ് ജിം റൂട്ടീൻ…

രസകരമായ കമൻ്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. “ഐ ആം ഉണ്ണി മുകുന്ദൻ” എന്ന പേര് പ്രൊഫൈലിന് നൽകിയതിനെ കുറിച്ചാണ് ഒരാളിൻ്റെ സംശയം. “നിങ്ങൾ ഉണ്ണി മുകുന്ദൻ ആണെന്ന് ഞങ്ങൾക്കെല്ലാം അറിയാം. പിന്നെന്തിനാണ് അങ്ങനെ ഒരു പേര് നൽകിയിരിക്കുന്നത്?” എന്ന സംശയത്തോട് നടൻ പ്രതികരിച്ചിട്ടുണ്ട്. “പേര് മറന്നു പോവാതെ ഇരിക്കാൻ” എന്നാണ് മറുപടി. “സോറി ബ്രോ, കാപ്പി എനിക്കിഷ്ടമല്ല” എന്ന കമൻ്റിന് “സോറി സിസ്റ്റർ, ഞാൻ നിങ്ങൾക്കല്ല അത് ഓഫർ ചെയ്തത് ” എന്നാണ് നടൻ്റെ പ്രതികരണം. “ചേട്ടൻ്റെ കല്യാണം ആണെന്ന് പറഞ്ഞല്ലോ, പിന്നെന്താ പെണ്ണിൻ്റെ പേര് പറയാത്തത് ” എന്ന രസകരമായ സംശയത്തിന്

”ആരു പറഞ്ഞു” എന്നാണ് മറുപടി.

ഉറക്കം കളഞ്ഞ് രാത്രി മുഴുവൻ ഷൂട്ട് ചെയ്തിട്ടും നേരത്തിന് പ്രാതൽ കഴിക്കാതിരുന്നിട്ടും ജിമ്മിൽ പോവുന്നതിൻ്റെ താളം തെറ്റിയിട്ടും ഗ്ലാമറിന് ഒരു കുറവുമില്ലെന്ന് പ്രതികരിക്കുന്നവരും ഉണ്ട്.