ഉജ്ജ്വല പദ്ധതിയുടെ നടത്തിപ്പിന് 20 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: ഉജ്ജ്വല പദ്ധതിയുടെ ഈ വര്ഷത്തെ നടത്തിപ്പിനായി ആദ്യ ഗഡുവായി 20 ലക്ഷം രൂപ അനുവദിച്ച് കൊണ്ട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. വനിതാ സംരക്ഷണ ഓഫീസര്മാര് മാസത്തില് ഒരു തവണയെങ്കിലും ഉജ്ജ്വല ഹോം സന്ദര്ശിച്ച് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്ക്ക് റിപ്പോര്ട്ട് നല്കേണ്ടതാണെന്ന വ്യവസ്ഥയോടെയാണ് ഉജ്ജ്വല പദ്ധതിയ്ക്ക് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ലൈംഗിക ചൂഷണം തടയുക, ചൂഷണത്തിനിരയായവരെ മോചിപ്പിക്കുക, അവരുടെ പുനരധിവാസം, പുനരേകീകരണം, സ്വന്തം വാസസ്ഥലങ്ങളില് കൊണ്ടുവരുക എന്നിവയ്ക്കായുള്ള സമഗ്ര പദ്ധതിയാണ് More
 

തിരുവനന്തപുരം: ഉജ്ജ്വല പദ്ധതിയുടെ ഈ വര്‍ഷത്തെ നടത്തിപ്പിനായി ആദ്യ ഗഡുവായി 20 ലക്ഷം രൂപ അനുവദിച്ച് കൊണ്ട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വനിതാ സംരക്ഷണ ഓഫീസര്‍മാര്‍ മാസത്തില്‍ ഒരു തവണയെങ്കിലും ഉജ്ജ്വല ഹോം സന്ദര്‍ശിച്ച് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കേണ്ടതാണെന്ന വ്യവസ്ഥയോടെയാണ് ഉജ്ജ്വല പദ്ധതിയ്ക്ക് തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ലൈംഗിക ചൂഷണം തടയുക, ചൂഷണത്തിനിരയായവരെ മോചിപ്പിക്കുക, അവരുടെ പുനരധിവാസം, പുനരേകീകരണം, സ്വന്തം വാസസ്ഥലങ്ങളില്‍ കൊണ്ടുവരുക എന്നിവയ്ക്കായുള്ള സമഗ്ര പദ്ധതിയാണ് ഉജ്ജ്വല. വനിതാശിശു വികസന മന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് അംഗീകൃത സംഘടനകള്‍ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പ്രിവന്‍ഷന്‍ ഇനത്തില്‍ ഒരു ഹോമിന് ഒരു ലക്ഷം രൂപയും റിഹാബിലിറ്റേഷന്‍ ഇനത്തില്‍ ഒരു ഹോമിന് 25,23,500 രൂപയുമാണ് അനുവദിക്കുന്നത്. ഇതില്‍ 90 ശതമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് വഹിക്കുമ്പോള്‍ 10 ശതമാനം സംഘടനകളാണ് വഹിക്കുന്നത്.

നിലവില്‍ 3 സ്ഥാപനങ്ങള്‍ക്കാണ് ഈ പദ്ധതി മുഖേന സഹായം ലഭിക്കുന്നത്. എറണാകുളം കള്‍ച്ചറല്‍ അക്കാഡമി ഫോര്‍ പീസ് എന്ന സ്ഥാപനത്തിന് പ്രിവന്‍ഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ ഇനത്തിലും കോഴിക്കോട് സെന്റ് ബര്‍ണഡിറ്റ് ഹോം ഫോര്‍ വിമണ്‍ റിഹാബിലിറ്റേഷന്‍ ഇനത്തിലും മലപ്പുറം മഞ്ചേരിയിലെ പി. സരോജനി അമ്മ സ്മാരക മഹിളാ സമാജം പ്രിവന്‍ഷന്‍ ഇനത്തിലും പ്രവര്‍ത്തിച്ചു വരുന്നു.