രോഗമുക്തി നേടിയ ഇരുന്നൂറോളം തബ് ലീഗ് പ്രവർത്തകർ പ്ലാസ്മ ദാനത്തിന് തയ്യാർ

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അഭ്യർഥനയ്ക്കു പിന്നാലെ പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധതയറിയിച്ച് ഡൽഹിയിൽ ഇരുന്നൂറോളം തബ് ലീഗ് പ്രവർത്തകർ രംഗത്തുവന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് കൊറോണ വൈറസ് ബാധിച്ച തബ് ലീഗിൻ്റെ സന്നദ്ധ പ്രവർത്തകരാണ് രോഗ മുക്തി നേടിയതോടെ തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധരാണെന്നറിയിച്ച് രംഗത്തെത്തിയത്. മാർച്ച് ഒടുവിൽ നിസാമുദ്ദീൻ മർക്കസിൽ നിന്ന് ഒഴിപ്പിച്ച 2300 പേരിൽ 1080 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. അവരിൽ മിക്കവരും രോഗമുക്തി നേടി. ദൈവത്തിന് എല്ലാ മനുഷ്യരും ഒരേപോലെ ആണെന്നും More
 

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ അഭ്യർഥനയ്ക്കു പിന്നാലെ പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധതയറിയിച്ച് ഡൽഹിയിൽ ഇരുന്നൂറോളം തബ് ലീഗ് പ്രവർത്തകർ രംഗത്തുവന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് കൊറോണ വൈറസ് ബാധിച്ച തബ് ലീഗിൻ്റെ സന്നദ്ധ പ്രവർത്തകരാണ് രോഗ മുക്തി നേടിയതോടെ തങ്ങളുടെ പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധരാണെന്നറിയിച്ച് രംഗത്തെത്തിയത്.

മാർച്ച് ഒടുവിൽ നിസാമുദ്ദീൻ മർക്കസിൽ നിന്ന് ഒഴിപ്പിച്ച 2300 പേരിൽ 1080 പേർക്ക് കോവിഡ് ബാധിച്ചിരുന്നു. അവരിൽ മിക്കവരും രോഗമുക്തി നേടി. ദൈവത്തിന് എല്ലാ മനുഷ്യരും ഒരേപോലെ ആണെന്നും വിശ്വാസത്തിൻ്റെ പേരിൽ വിഭജനങ്ങൾ തീർക്കുന്നത് മനുഷ്യരാണെന്നും അരവിന്ദ് കെജ്രിവാൾ അഭിപ്രായെപ്പെട്ടു. കൊറോണ ആരേയും ബാധിക്കാം. മതം നോക്കിയല്ല വൈറസ് പകരുന്നത്.

ഒരു ഹിന്ദുവിൻ്റെ പ്ലാസ്മ കൊണ്ട് മുസൽമാൻ്റെയും മുസൽമാൻ്റെ പ്ലാസ്മ കൊണ്ട് ഹിന്ദുവിൻ്റെയും ജീവൻ രക്ഷിക്കാനാവുമെന്ന് തിരിച്ചറിയണമെന്ന് കെജ്രിവാൾ പറഞ്ഞു. ഇതറിയാതെ നാം വേർതിരിവുകളുടെ മതിലുകൾ നിർമിക്കുകയാണ്.

ഒന്നിച്ചു നിന്നാൽ കൊറോണയെ തുരത്താമെന്ന പാഠമാണ് വൈറസ് നമ്മെ പഠിപ്പിച്ചത്. ഒറ്റയ്ക്കൊറ്റയ്ക്ക് നിന്നാൽ ഈ യുദ്ധത്തിൽ നാം പരാജയപ്പെടും.

കൊറോണയിൽ നിന്ന് മുക്തരായ ആരോഗ്യവാന്മാരായ ആളുകൾ അവരുടെ പ്ലാസ്മ ദാനം ചെയ്യണം. ഏത് മതമെന്ന് നോക്കേണ്ട കാര്യമില്ല. രോഗമുക്തി നേടിയ, തുടർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയ, രണ്ടാഴ്ചയിൽ കൂടുതൽ കാലം ക്വാറൻ്റൈനിൽ കഴിഞ്ഞ, ആരോഗ്യമുള്ള എല്ലാവരും പ്ലാസ്മ ദാനത്തിന് സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.

ശരീരഭാരം ആവശ്യത്തിനുള്ള, ഹീമോഗ്ലോബിൻ പന്ത്രണ്ടിൽ കൂടുതലുള്ള, പ്രമേഹമോ രക്തസമ്മർദമോ ഇല്ലാത്ത ആളുകളിൽ നിന്നാണ് പ്ലാസ്മ സ്വീകരിക്കുക.