ആരോഗ്യത്തോടെയിരിക്കാനും ശരീരഭാരം കുറയ്ക്കാനും 5 ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

Food Grains ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കാനും ശരിയായ ഭക്ഷണം കഴിക്കുന്നത് വളരെ ഏറെ പ്രധാനമാണെന്ന് അറിയാമല്ലോ. ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതുപോലെ തന്നെ , ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മൾ നല്ല ഫിറ്റായും ആരോഗ്യത്തോടെയും ഇരിക്കാൻ സാധിക്കുന്നു. ശാരീരികക്ഷമതയെക്കുറിച്ചോ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചോ ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മുന്നിൽ വരുന്ന ഭക്ഷണങ്ങളിൽ ഒന്ന് ധാന്യ ഭക്ഷണങ്ങൾ. Food Grains ധാന്യങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ധാന്യങ്ങൾ വളരെ ആരോഗ്യകരമാണ്, കാരണം അവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, കൂടാതെ ഫൈബർ, ധാതുക്കൾ, പ്രോട്ടീൻ, More
 

Food Grains

ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തോടെ ഇരിക്കാനും ശരിയായ ഭക്ഷണം കഴിക്കുന്നത് വളരെ ഏറെ പ്രധാനമാണെന്ന് അറിയാമല്ലോ. ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതുപോലെ തന്നെ , ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മൾ നല്ല ഫിറ്റായും ആരോഗ്യത്തോടെയും ഇരിക്കാൻ സാധിക്കുന്നു. ശാരീരികക്ഷമതയെക്കുറിച്ചോ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചോ ചിന്തിക്കുമ്പോൾ തന്നെ നമ്മുടെ മുന്നിൽ വരുന്ന ഭക്ഷണങ്ങളിൽ ഒന്ന് ധാന്യ ഭക്ഷണങ്ങൾ. Food Grains

ധാന്യങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?

ധാന്യങ്ങൾ വളരെ ആരോഗ്യകരമാണ്, കാരണം അവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, കൂടാതെ ഫൈബർ, ധാതുക്കൾ, പ്രോട്ടീൻ, സസ്യ സംയുക്തങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും അമിതവണ്ണത്തിന്റെ അപകടസാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു . ധാന്യങ്ങൾ നമ്മുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. ഹൃദയാഘാത സാധ്യത കുറയ്ക്കുകയും , പ്രമേഹനിയന്ത്രണത്തെ സഹായിക്കുകയും ചെയ്യുന്നു , വീക്കം കുറയ്ക്കുക, കാൻസർ പോലുള്ള വിട്ടുമാറാത്ത രോഗങ്ങൾ തടയാനും ധാന്യങ്ങൾ വളരെ നല്ലതാണ്

പ്രധാനപ്പെട്ട ധാന്യ ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം

ഗോതമ്പ്: മനുഷ്യ ശരീരത്തിന് ഏറ്റവും ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് നാരുകൾ. ഇത് ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. ഉയർന്ന ഫൈബർ ഡയറ്റ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ചിലതരം ക്യാൻസറുമായി ബന്ധപ്പെടുത്തുന്ന വീക്കം കുറയ്ക്കുകയും ചെയ്യും. വൻകുടലിലെ കാൻസറിനെ തടയാനും ഗോതമ്പ് ഭക്ഷണങ്ങൾ സഹായിക്കും. ഇതിൽ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്

ക്വിനോവ ( Quinoa ): ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരിൽ ഏറ്റവും പ്രചാരമുള്ളതും പ്രിയപ്പെട്ടതുമായ ധാന്യങ്ങളിൽ ഒന്നാണ് ക്വിനോവ. കുറഞ്ഞ കലോറിയും ഉയർന്ന പോഷകങ്ങളും ഉള്ളതിനാൽ മിക്ക പാചകക്കുറിപ്പുകളിലും വെളുത്ത അരിയുടെ പകരക്കാരനായി ഇത് ഉപയോഗിക്കുന്നു .

ബാർലി: രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പ്രധാന ഭക്ഷണമായി ബാർലി ഉപയോഗിക്കുന്നു, മാത്രമല്ല നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താനുള്ള മികച്ച ധാന്യ ഭക്ഷണമാണിത്.

ഓട്‌സ്: പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഏറ്റവും പ്രചാരത്തിലുള്ള ഒരു ധാന്യമാണ് ഓട്സ് . ഭക്ഷണത്തിലെ പോഷകവും നാരുകളും വർദ്ധിപ്പിക്കുന്നതിന് ഓട്സ് വളരെ അധികം സഹായിക്കുന്നു .ഓട്സ് സ്മൂത്തികൾ, ഓട്സ് സൂപ്പ് തുടങ്ങി നിരവധി വിഭവങ്ങൾ നമ്മുക്ക് ഓട്സിൽ തയ്യാറാക്കാം .

ബ്രൗൺ റൈസ് – വെളുത്ത അരിയുടെ നല്ലൊരു പകരക്കാരനാണ് ബ്രൗൺ റൈസ്, പ്രത്യേകിച്ച് പ്രമേഹരോഗികൾക്കും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും . വെളുത്ത അരിയുടെ അതേ കലോറിയാണ് ഇതിലും അടങ്ങിയിരിക്കുന്നത് , ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ ലഘൂകരിക്കാനും രക്തത്തിലേക്ക് പഞ്ചസാരയുടെ സാവധാനമാക്കി കുറയ്ക്കാനും സഹായിക്കുന്നു.