ഭയക്കേണ്ട അൽഷിമേഴ്‌സിനെ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

alzheimer’s തന്മാത്ര എന്ന ചിത്രത്തിലെ മോഹൻ ലാൽ ജീവൻ നൽകിയ രമേശനെപ്പറ്റി ഓർക്കുന്നുണ്ടോ .അത്ര പെട്ടെന്ന് ഒരു മലയാളിക്കും മറക്കാൻ സാധിക്കില്ല ആ കഥാപാത്രത്തെ. ഓരോ പ്രേക്ഷകൻറെ മനസ്സിലും രമേശൻ ഒരു തീരാത്ത വിങ്ങലാണ്. കാരണം നമ്മുടെ സമൂഹത്തിൽ അല്ലെങ്കിൽ നമുക്ക് ചുറ്റും എവിടെയൊക്കെയോ രമേശന്മാർ ഉണ്ട് . ഇന്നലെകൾ വിസ്മൃതിയിൽ ആണ്ട് പോകുന്ന, തീർത്തും അപരിചിതമായ മാനസികാവസ്ഥയിലുടെ കടന്നുപോകേണ്ടി വരുന്ന ജീവിതങ്ങൾ .പറയുന്നതിനേക്കാളും വായിക്കുന്നതിനേക്കാളും ഭയാനകമാണ് ആ ലോകം.അൽഷിമേഴ്സ് എന്ന രോഗം, അതിന്റെ തീവൃത അത് ഭയപെടുത്തുന്നതാണ് More
 

alzheimer’s

തന്മാത്ര എന്ന ചിത്രത്തിലെ മോഹൻ ലാൽ ജീവൻ നൽകിയ രമേശനെപ്പറ്റി ഓർക്കുന്നുണ്ടോ .അത്ര പെട്ടെന്ന് ഒരു മലയാളിക്കും മറക്കാൻ സാധിക്കില്ല ആ കഥാപാത്രത്തെ. ഓരോ പ്രേക്ഷകൻറെ മനസ്സിലും രമേശൻ ഒരു തീരാത്ത വിങ്ങലാണ്. കാരണം നമ്മുടെ സമൂഹത്തിൽ അല്ലെങ്കിൽ നമുക്ക് ചുറ്റും എവിടെയൊക്കെയോ രമേശന്മാർ ഉണ്ട് . ഇന്നലെകൾ വിസ്‌മൃതിയിൽ ആണ്ട് പോകുന്ന, തീർത്തും അപരിചിതമായ മാനസികാവസ്ഥയിലുടെ കടന്നുപോകേണ്ടി വരുന്ന ജീവിതങ്ങൾ .പറയുന്നതിനേക്കാളും വായിക്കുന്നതിനേക്കാളും ഭയാനകമാണ് ആ ലോകം.അൽഷിമേഴ്സ് എന്ന രോഗം, അതിന്റെ തീവൃത അത് ഭയപെടുത്തുന്നതാണ് .ഏതു നേരം വേണമെങ്കിലും ആരുടേയും ജീവിതത്തിൽ ചാടി വീണേക്കാവുന്ന ഒരു ശത്രു. alzheimer’s

.അൽഷിമേഴ്സിനെയും അത് ഉയർത്തുന്ന വെല്ലുവിളികളെയും എങ്ങനെ നേരിടാമെന്നും, ഈ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുംലോകമെമ്പാടും സെപ്റ്റംബർ 21 ന് ലോക അൽഷിമേഴ്‌സ് ദിനം ആചരിക്കുന്നു. അൽഷിമേഴ്‌സിന്‍റെ കാരണമായി വിദഗ്‌ദ്ധർ പറയുന്നത്- “ ശരീരത്തിൽ വർധിച്ച് വരുന്ന താളംതെറ്റലുകൾ മസ്തിഷ്ക കോശങ്ങളെ ക്ഷയിപ്പിക്കുകയൂം ഇല്ലാതാകുകയും ചെയ്യുന്നതോട് കൂടി ഓര്‍മക്ഷയം സംഭവിക്കുന്നു. ഇതിനെ സെനൈൽ ഡിമെൻഷ്യ (senile dementia) എന്നവിളിക്കുന്നു.

ഓർമ്മ നഷ്ടപ്പെടുക, ഒരേ ചോദ്യങ്ങൾ‌ പലപ്പോഴും വീണ്ടും വീണ്ടും ചോദിക്കുക, പ്രശ്‌നങ്ങൾ‌ പരിഹരിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ഗണിതശാസ്ത്രപരമായ കണക്കുകൂട്ടൽ, സമയം, തീയതി, സ്ഥലം എന്നിവയുമായി സംശയം എന്നിവയാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ. അൽഷിമേഴ്‌സ് രോഗം ഉണ്ടാവുന്നതിന് കൃത്യമായി കാരണം കണ്ടെത്തിയിട്ടില്ല ഈ സാഹചര്യത്തിൽ, ശരിയായ ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും വിവിധ രോഗങ്ങളെ അകറ്റി നിർത്തുക തുടങ്ങിയ ജീവിതചര്യ പാലിച്ച് കൊണ്ട് നമുക്ക് അൽഷിമേഴ്സ് രോഗത്തെ നേരിടാം. “വ്യായാമം, സാമൂഹിക ഇടപെടൽ , സമീകൃതാഹാരം കഴിക്കുന്നത് അൽഷിമേഴ്‌സ് വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നതായി പോഷകാഹാര വിദഗ്ധൻ അഭിപ്രായപ്പെടുന്നു.

പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന സൂപ്പർഫുഡുകളുടെ ഒരു ലിസ്റ്റ് ചുവടെകൊടുക്കുന്നു .

1. ഒമേഗ -3 ഫാറ്റി ആസിഡുകൾ

സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ വൈജ്ഞാനിക അവസ്ഥയെ മെച്ചപ്പെടുത്തുന്നു . “ഒമേഗ -3 ഫാറ്റി ആസിഡ് കഴിക്കുന്നത് ന്യൂറോണുകളിൽ ബീറ്റാ-അമിലോയിഡ് പാളികളുടെ അടിഞ്ഞുകൂടുന്നത് തടയുന്നു , ഇത് അൽഷിമേഴ്‌സ് ഡിസോർഡറിനുള്ള പ്രധാന കാരണമാണ്.”

2.പച്ച നിറത്തിലുള്ള പച്ചക്കറികൾ

.പച്ച നിറത്തിലുള്ള പച്ചക്കറികളായ ബ്രൊക്കോളി, ചീര മുതലായവ വിറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയവയാണ് , ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

3 .ബെറി

ഓക്സിഡൻറുകളാൽ സമ്പുഷ്ടമായ ബെറി പഴങ്ങൾ ധാരാളം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് മസ്തിഷ്ക കോശങ്ങൾ നന്നായി പ്രവർത്തിക്കാനും നശീകരണ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.

  • പലതരം പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ,കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • ഫ്രൂട്ട് ജ്യൂസ്, വീട്ടിൽ തയ്യറാക്കിയ സൂപ്പ്, മിൽക്ക് ഷെയ്ക്ക് തുടങ്ങിയ ദ്രാവകങ്ങൾ എന്നിവ ധാരാളം കഴിക്കുക
  • സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക.
  • പൂരിത കൊഴുപ്പുകളുടെ അളവ് പരിമിതപ്പെടുത്തുക.
  • അൽഷിമേഴ്‌സ് ബാധിച്ച ഒരു വ്യക്തിക്ക് ശരിയായി ചവയ്ക്കാൻ ബുദ്ധിമുട്ടായതിനാൽ ഭക്ഷണം കഴിക്കാൻ ധാരാളം സമയം അനുവദിക്കുക.
  • പാചകം ചെയ്യാത്ത പച്ചക്കറികൾ , വിഴുങ്ങാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • വലിയ പാത്രങ്ങളിലും പ്ലേറ്റുകളിലും ഭക്ഷണം വിളമ്പുക. അൽഷിമേഴ്‌സ് ഉള്ള ഒരാൾക്ക് ഭക്ഷണം കഴിക്കാനും വിഴുങ്ങാനും എളുപ്പമാക്കുന്നതിന് നിങ്ങൾക്ക് ചെറിയ കഷണങ്ങൾ ആക്കുകയോ പൊടിച്ച് നല്കുകയോ ചെയ്യുക .