കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് ശാസ്ത്രജ്ഞര്‍; സ്ഥിരീകരിക്കാതെ ലോകാരോഗ്യസംഘടന

corona virus കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് ശാസ്ത്രജ്ഞര്. ഇതിന്റെ അടിസ്ഥാനത്തില് കോവിഡ് 19 മാനദണ്ഡങ്ങള് പരിഷ്കരിക്കണമെന്നാണ് ശാസ്ത്രജ്ഞന്മാര് ആവശ്യപ്പെടുന്നത്. ന്യൂയോര്ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വിവരങ്ങള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇത് തെളിയിക്കുന്നതിനുള്ള രേഖകളും ഇവര് ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തില് രേഖപ്പെടുത്തിയിട്ടുണ്ട്. 32 രാജ്യങ്ങളില് നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരുടെ സംഘ൦ ലോകാരോഗ്യ സംഘടന(World Health Organisation) ഇതുസംബന്ധിച്ച ഒരു ശാസ്ത്ര ജേണല് പ്രസിദ്ധീകരിക്കാനും ഗവേഷക സംഘം തീരുമാനിച്ചിട്ടുണ്ട്. കോവിഡ്-19 ബാധിച്ചവര് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമാണ് രോഗം പടരുന്നത് എന്ന് More
 

corona virus

കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് ശാസ്ത്രജ്ഞര്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പരിഷ്കരിക്കണമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ ആവശ്യപ്പെടുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് തെളിയിക്കുന്നതിനുള്ള രേഖകളും ഇവര്‍ ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരുടെ സംഘ൦ ലോകാരോഗ്യ സംഘടന(World Health Organisation) ഇതുസംബന്ധിച്ച ഒരു ശാസ്ത്ര ജേണല്‍ പ്രസിദ്ധീകരിക്കാനും ഗവേഷക സംഘം തീരുമാനിച്ചിട്ടുണ്ട്.

കോവിഡ്-19 ബാധിച്ചവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമാണ് രോഗം പടരുന്നത് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

മൂക്കിലൂടെയും വായിലൂടെയും വരുന്ന സ്രവത്തിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പടരുന്നത്.അതേസമയം, വൈറസ് വായുവിലൂടെ പടരുന്നു എന്ന് തെളിയിക്കാന്‍ ശാസ്ത്രജ്ഞര്‍ സമര്‍പ്പിച്ച രേഖകള്‍ ബോധ്യപ്പെടുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വായുവിലൂടെയുള്ള രോഗവ്യാപന സാധ്യത തങ്ങള്‍ പരിശോധിക്കുകയാണെന്നു ലോകാരോഗ്യ സംഘടന പലതവണ പറഞ്ഞിരുന്നു. കൊറോണ വൈറസ് വായുവിലൂടെ പടരാനുള്ള സാധ്യതയ്ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അണുബാധ നിയന്ത്രണ തലവന്‍ ഡോ. ബെനഡെറ്റ അലെഗ്രാന്‍സി വ്യക്തമാക്കി.

അതേസമയം, കോവിഡ് രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് മൂന്നാം സ്ഥാനത്ത് എത്തി ഇന്ത്യ. 695396 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. അവസാന 24 മണിക്കൂറില്‍ മാത്രം ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21492ആണ്. 68125 പേര്‍ക്കാണ് റഷ്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 6736 പേര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11,556,788 ആയി.
536,776 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 6,535,495 ആളുകളാണ് രോഗമുക്തി നേടിയത്.