വ്യാജമരുന്നുകള്‍: പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില് നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള് എത്തുന്നുവെന്ന പരാതിയെ തുടര്ന്ന് പരിശോധനകള് കര്ശനമാക്കാന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് ഡ്രഗ്സ് കണ്ട്രോളര്ക്ക് നിര്ദേശം നല്കി. ഇതനുസരിച്ച് മരുന്ന് സംഭരണ ശാലകളിലും മെഡിക്കല് സ്റ്റോറുകളിലും പരിശോധന നടത്തുന്നതാണ്. അംഗീകാരമില്ലാത്ത മരുന്നുകളോ വ്യാജ മരുന്നുകളോ കൈവശം വയ്ക്കുന്നതോ വില്പന നടത്തുന്നതോ ഗുരുതരമായ കുറ്റമാണ്. അത്തരക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. More
 

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാജ മരുന്നുകള്‍ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് മരുന്ന് സംഭരണ ശാലകളിലും മെഡിക്കല്‍ സ്റ്റോറുകളിലും പരിശോധന നടത്തുന്നതാണ്. അംഗീകാരമില്ലാത്ത മരുന്നുകളോ വ്യാജ മരുന്നുകളോ കൈവശം വയ്ക്കുന്നതോ വില്‍പന നടത്തുന്നതോ ഗുരുതരമായ കുറ്റമാണ്. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.