53 ലക്ഷം കടന്ന് വൈറസ് ബാധിതർ; ഒറ്റ ദിവസം 93,337 രോഗികൾ

Covid-19 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 93,337 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 1,247 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 53 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.10,13,964 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നവർ. 42,08,432 പേർ രോഗമുക്തരായി. 85,619 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.Covid-19 ഇന്നലെ മാത്രം 8,81,911 ടെസ്റ്റുകളാണ് രാജ്യത്ത് നടന്നത്. ഇതോടെ മൊത്തം ടെസ്റ്റുകളുടെ എണ്ണം 6,24,54,254 ആയി. മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്. ഇന്നലെ 21,656 പുതിയ കേസുകളാണ് More
 

Covid-19

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 93,337 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 1,247 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരുടെ എണ്ണം 53 ലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.10,13,964 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നവർ. 42,08,432 പേർ രോഗമുക്തരായി. 85,619 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.Covid-19

ഇന്നലെ മാത്രം 8,81,911 ടെസ്റ്റുകളാണ് രാജ്യത്ത് നടന്നത്. ഇതോടെ മൊത്തം ടെസ്റ്റുകളുടെ എണ്ണം 6,24,54,254 ആയി.

മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്. ഇന്നലെ 21,656 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 22,078 പേർ രോഗമുക്തി നേടി. ഇന്നലെ മാത്രം 405 പേർ മരിച്ചു. 8,34,432 പേരാണ് ഇതേവരെ രോഗമുക്തരായത്. ആകെ മരണം 31,791 ആണ്. 3,00,887 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. 11,67,496 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 2,38,828 ആയി ഉയർന്നു. 4,127 പേർക്കാണ് ഇന്നലെ രോഗം ബാധിച്ചത്. ഇന്നലെ മാത്രം 30 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 32,250 പേരാണ് ചികിത്സയിൽ ഉള്ളത്. രോഗമുക്തരുടെ എണ്ണം- 2,01,671. ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 4,907 ആണ്.

രാജ്യത്തൊട്ടാകെ മുപ്പതോളം കോവിഡ്-19 വാക്‌സിൻ പരീക്ഷണങ്ങൾ നടന്നുവരുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ ലോക്സഭയിൽ പറഞ്ഞു.

ഈ വാക്സിനുകൾ പ്രീ-ക്ലിനിക്കൽ, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. ഇതിൽ മൂന്നെണ്ണം ഒന്നും രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളിലാണ്. നാലെണ്ണം അഡ്വാൻസ്ഡ്

പ്രീ-ക്ലിനിക്കൽ വികസന ഘട്ടത്തിലാണ്. വാക്‌സിൻ ഗവേഷണങ്ങൾക്കും ക്ലിനിക്കൽ ട്രയൽ സൈറ്റുകൾ സ്ഥാപിക്കുന്നതിനും റെഗുലേറ്ററി മാർഗ നിർദേശങ്ങൾ പ്രാപ്തമാക്കുന്നതിനും സർക്കാർ എല്ലാ സഹായവും ചെയ്തുവരുന്നുണ്ട്.